Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശിവപുരി » ആകര്‍ഷണങ്ങള് » മാധവ് നാഷണല്‍ പാര്‍ക്ക്

മാധവ് നാഷണല്‍ പാര്‍ക്ക്, ശിവപുരി

23

മുഗള്‍ ചക്രവര്‍ത്തിയായ അക് ബറിന്റെ കാലം മുതല്‍ പാശ്ചാത്യ അധിനിവേശകര്‍ വരെ നായാട്ടിനായി തിരഞ്ഞെടുത്ത വനമേഖല എന്ന നിലയില്‍ ചരിത്രത്തില്‍ ഇടം നേടിയ പ്രദേശമാണ് മാധവ് നാഷണല്‍ പാര്‍ക്ക്. ഈ കാട്ടില്‍ നിന്ന് ഒരുപാട് ആനക്കൂട്ടങ്ങളെ ചക്രവര്‍ത്തി തന്റെ ആനപ്പന്തിയിലേക്ക് കൊണ്ടുപോയതായി പറയപ്പെടുന്നു. മനുഷ്യസംസര്‍ഗം കൊണ്ട് ഇനിയും ദുഷിച്ചിട്ടില്ലാത്ത സംരക്ഷിതവനവും തെളിഞ്ഞ പൊയ്കയും അതിന് ചുറ്റുമായി ഉരുളന്‍  പാറക്കുന്നുകളും വിശാലമായ പുല്‍തകിടികളുമുള്ള മനോഹരമായ ഭൂപ്രദേശമാണ് മാധവ് നാഷണല്‍ പാര്‍ക്ക്. മുനൂറ്റി അന്‍ പത്തിനാല് ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. വനജീവിതത്തിന്റെ ഉള്‍തുടിപ്പുകളെ ഒപ്പിയെടുക്കാന്‍  വെമ്പുന്നവര്‍ക്ക് തികച്ചും ആശാവഹമാണ് ഈ പ്രദേശം. ഇത്രയേറെ ജീവവൈവിധ്യം മറ്റെങ്ങും കാണാനാവില്ല.

പാര്‍ക്കിനകത്ത് തന്നെയുള്ള മറ്റൊരു കാഴ്ചാവിസ്മയമാണ്  ബ്രിട്ടീഷ് രാജാവായ ജോര്‍ജ്ജ് അഞ്ചാമന്റെ കോട്ട. സിന്ധ്യാരാജാവായ ജീവാജി റാവു പണിത മനോഹരമായ ഈ കോട്ട വൈദേശിക വാസ്തുകലയുടെ നൈപുണ്യത്തിന് ഉത്തമ ഉദാഹരണമാണ്. ഈ കോട്ടയില്‍ നിന്ന് കാണാവുന്ന സൂര്യാസ്തമയ ദൃശ്യം അവിസ്മരണീയമാണ്. ഇതിന്റെ ചാരുതയെ കേട്ടറിഞ്ഞ സഞ്ചാരികളാരും ഈ അപൂര്‍വ്വ സൌഭാഗ്യം നഷ്ടപ്പെടുത്താറില്ല. മുതലകള്‍ വസിക്കുന്ന സഖ്യസാഗര്‍ കായലിലൂടെ ബോട്ടിങിന് തയ്യാറുള്ള സാഹസപ്രിയരായ സഞ്ചാരികള്‍ക്ക് അതിനുള്ള സൌകര്യം ഇവിടത്തെ ബോട്ട് ക്ളബ്ബ് സംവിധാനിച്ചിട്ടുണ്ട്.

 

One Way
Return
From (Departure City)
To (Destination City)
Depart On
25 Jul,Sat
Return On
26 Jul,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Jul,Sat
Check Out
26 Jul,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Jul,Sat
Return On
26 Jul,Sun