Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശിവപുരി » ആകര്‍ഷണങ്ങള്‍
  • 01നര്‍വാര്‍ കോട്ട

    നര്‍വാര്‍ കോട്ട

    നളപുര എന്ന പേരിലാണ് പന്ത്രണ്ടാം നൂറ്റാണ്ട് വരെ നര്‍വാര്‍ അറിയപ്പെട്ടിരുന്നത്. മഹാഭാരതവേദത്തിലെ ദമയന്തിയുമായുള്ള പ്രണയഗാഥയിലെ നളന്‍  എന്ന രാജാവിന്റെ പേരുമായി ബന്ധപ്പെട്ട നാമധേയമാണ് പട്ടണത്തിന് ഉണ്ടായിരുന്നത്. രാജകീയമായ അതിര്‍ വരമ്പുകളുടെയും...

    + കൂടുതല്‍ വായിക്കുക
  • 02മാധവ വിലാസ് കൊട്ടാരം

    മാധവ വിലാസ് കൊട്ടാരം

    ശിവപുരിയിലെ നാട്ടുകാര്‍ക്കിടയില്‍ "പാലസ്" എന്ന ലളിത നാമത്തിന് സമഗ്രമായ ഒരര്‍ത്ഥമേയുള്ളു, മാധവ വിലാസ് പാലസ്. അത്രയേറെ പരിചിതമാണ് അവര്‍ക്ക് ഈ കൊട്ടാരം. മനോഹരമായ ചെറുഗോപുരങ്ങളും അനവധി മട്ടുപ്പാവുകളും കൊത്തുപണികള്‍ കൊണ്ട് കോറിയ വെണ്ണക്കല്ലുകള്‍...

    + കൂടുതല്‍ വായിക്കുക
  • 03ശ്രീ പച് രായി തീര്‍ത്ഥം

    ശ്രീ പച് രായി തീര്‍ത്ഥം

    അനവധി ആരാധനാലയങ്ങളും ആത്മീയകേന്ദ്രങ്ങളുമുള്ള ശിവപുരിയിലെ മനോഹരമായ ഗ്രാമമാണ് പച് രായി ഗ്രാമം. ഇവിടത്തെ ക്ഷേത്രങ്ങളില്‍ ഏറെ പേര്കേട്ടവ ശ്രീ പച് രായി തീര്‍ത്ഥവും ശ്രീ പനിഹാര്‍ ബാര കനിയാഗല്‍ തീര്‍ത്ഥവുമാണ്. പച് രായി തീര്‍ത്ഥ ഒരു ജൈനക്ഷേത്രമാണ്....

    + കൂടുതല്‍ വായിക്കുക
  • 04ശ്രീ ശാന്തിനാഥ് ദിഗംബര്‍ ജൈന്‍ അതിശയക്ഷേത്രം

    ശ്രീ ശാന്തിനാഥ് ദിഗംബര്‍ ജൈന്‍  അതിശയക്ഷേത്രം

    ചരിത്രസമൃദ്ധമായ ശിവപുരി പട്ടണത്തില്‍ നിന്ന് 13 കിലോമീറ്റര്‍ ദൂരെയായി സ്ഥിതിചെയ്യുന്ന ഒരു പുരാതന ക്ഷേത്രമാണിത്. എട്ട് നൂറ്റാണ്ടുകളിലധികം പഴക്കം ഇതിനുണ്ടെന്ന് കരുതപ്പെടുന്നു. ആഗ്ര - മുംബൈ ദേശീയപാത വഴി ഈ ക്ഷേത്രം സ്ഥിതിചെയ്യുന്ന ശേഷായ് പട്ടണത്തിലേക്ക് അനായാസം...

    + കൂടുതല്‍ വായിക്കുക
  • 05സുല്‍ത്താന്‍ ഗര്‍ വെള്ളച്ചാട്ടം

    സുല്‍ത്താന്‍ ഗര്‍ വെള്ളച്ചാട്ടം

    ശിവപുരിയ്ക്കകത്തും ചുറ്റുപാടുമായുള്ള മലനിരകളില്‍ നിന്ന് ഒരുപാട് നീരരുവികളും അവയോട് ചേര്‍ന്ന് വെള്ളച്ചാട്ടങ്ങളും രൂപപ്പെട്ടിട്ടുണ്ട്. സമൃദ്ധമായ പച്ചപ്പുകള്‍ക്കിടയിലാണ്  മനോഹരമായ സുല്‍ത്താന്‍  ഗര്‍ വെള്ളച്ചാട്ടം. ജില്ലയ്ക്ക് കുറുകെ...

    + കൂടുതല്‍ വായിക്കുക
  • 06സുര്‍വയ കി ഗരി

    സുര്‍വയ കി ഗരി

    ശിവപുരിയിലെങ്ങും ക്ഷേത്രങ്ങളാണ്. പഴയകാല ഇന്ത്യയുടെ ഭാസുരവും തേജോമയവുമായ മുഖഭാവങ്ങളെയാണ് അത് പ്രതിഫലിപ്പിക്കുന്നത്. ആധുനികതയുടെ സൂചകങ്ങളായി നിരവധി കെട്ടിടങ്ങള്‍ ഇവിടെ കാണാമെങ്കിലും യവനസംസ്ക്കാരത്തിന്റെ ഈറ്റില്ലമായ റോമില്‍ വന്നെത്തിയ പ്രതീതിയാണ്...

    + കൂടുതല്‍ വായിക്കുക
  • 07ഛത്രികള്‍

    ഛത്രികള്‍

    ഭൌതികശരീരത്തിന്റെ സാന്നിദ്ധ്യമില്ലാതെ തന്നെ മരിച്ച വ്യക്തിയുടെ സ്മരണയ്ക്ക് വേണ്ടി പണിയുന്ന ശവകുടീരങ്ങളാണ് ഛത്രികള്‍ അഥവാ സ്മാരകകുടീരങ്ങള്‍. ചരിത്രത്തിന്റെ ഗതിയെ മാറ്റിമറിച്ച ചില യുദ്ധങ്ങളുടെ പേരിലുള്ള സ്മൃതിമണ്ഡപങ്ങളല്ലാതെ ഇന്ന് ഇത്തരം കുടീരങ്ങള്‍...

    + കൂടുതല്‍ വായിക്കുക
  • 08ശിവപുരി ജില്ലാമ്യൂസിയം

    ശിവപുരി ജില്ലാമ്യൂസിയം

    മുന്‍ ഗാമികള്‍ മെനഞ്ഞ ചരിത്രവും അവര്‍ വിട്ടേച്ചുപോയ അവശിഷ്ടങ്ങളും കാലഹരണപ്പെട്ടുപോകാതെ വരും തലമുറകള്‍ക്ക് അറിവും ഊര്‍ജ്ജവും പകരാന്‍  പാകത്തില്‍ സംരക്ഷിച്ച് പോരുന്നതാണ് മ്യൂസിയങ്ങള്‍. ശിവപുരിയിലെ സ്മൃതിമണ്ഡപങ്ങളില്‍ നിന്നും...

    + കൂടുതല്‍ വായിക്കുക
  • 09സിദ്ധേശ്വര ക്ഷേത്രം

    സിദ്ധേശ്വര ക്ഷേത്രം

    ആരണ്യകവും വനജീവിതവും നിര്‍മ്മലപ്രകൃതിയും മേലാടയാക്കിയ ശിവപുരിയിലെ ക്ഷേത്രങ്ങളും തീര്‍ത്ഥക്കുളങ്ങളും ശാന്തിയുടെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖമാണ് സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുന്നത്. ഒറ്റനോട്ടത്തില്‍ പുതുമകളൊന്നുമില്ലാത്ത കുറെ...

    + കൂടുതല്‍ വായിക്കുക
  • 10മഹുവ ശിവക്ഷേത്രം

    മഹുവ ശിവക്ഷേത്രം

    ശിവപുരി ജില്ലയില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന ഗ്രാമമാണ് മഹുവ. ആറും ഏഴും നൂറ്റാണ്ടുകളിലെ സമൃദ്ധമായ ചരിത്രം ഈ ഗ്രാമത്തിന് മുതല്ക്കൂട്ടായുണ്ട്. പുരാണ സംസ്കൃത ലിഖിതങ്ങളായ റാനോഡിന്റെ താളുകളില്‍ പറഞ്ഞപ്രകാരം മധുമതി എന്നായിരുന്നു ഇതിന്റെ മധുവൂറുന്ന...

    + കൂടുതല്‍ വായിക്കുക
  • 11സോന ചിടിയ പക്ഷിസങ്കേതം

    സോന ചിടിയ പക്ഷിസങ്കേതം

    ശിവപുരി പട്ടണത്തില്‍ നിന്ന് 20 കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന സോന ചിടിയ പക്ഷിസങ്കേതം അത്യപൂര്‍വ്വമായ പക്ഷികളുടെ ആവാസകേന്ദ്രമാണ്. അനുദിനം വികസനോന്മുഖമായ മനുഷ്യപരിഷ്കൃതിയുടെ ഭാഗമായി നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ശുദ്ധപ്രകൃതിയുടെ ചില അവശവിഭാഗങ്ങളെ...

    + കൂടുതല്‍ വായിക്കുക
  • 12ഖോഖയ് മഠം

    ഖോഖയ് മഠം

    ശിവപുരി പട്ടണത്തിനടുത്തുള്ള ഖോഖയ് മഠം ഒരു ക്ഷേത്രമാണ്. ചരിത്രത്തിന് മേലുള്ള പൌരാണികതയുടെ സ്വാധീനം ചില സ്ഥലങ്ങളെ ആത്മീയ കേന്ദ്രങ്ങളും മറ്റുചിലതിനെ കേവല ആരാധനാകേന്ദ്രങ്ങളുമാക്കി നിലനിറുത്തിയിട്ടുണ്ട്. ആറും ഏഴും ശതകങ്ങളില്‍ പണിത ക്ഷേത്രങ്ങളില്‍ ഈ...

    + കൂടുതല്‍ വായിക്കുക
  • 13മാധവ് നാഷണല്‍ പാര്‍ക്ക്

    മുഗള്‍ ചക്രവര്‍ത്തിയായ അക് ബറിന്റെ കാലം മുതല്‍ പാശ്ചാത്യ അധിനിവേശകര്‍ വരെ നായാട്ടിനായി തിരഞ്ഞെടുത്ത വനമേഖല എന്ന നിലയില്‍ ചരിത്രത്തില്‍ ഇടം നേടിയ പ്രദേശമാണ് മാധവ് നാഷണല്‍ പാര്‍ക്ക്. ഈ കാട്ടില്‍ നിന്ന് ഒരുപാട് ആനക്കൂട്ടങ്ങളെ...

    + കൂടുതല്‍ വായിക്കുക
  • 14ഭൂരാഖോല്‍ വെള്ളച്ചാട്ടം

    ഭൂരാഖോല്‍ വെള്ളച്ചാട്ടം

    ശിവപുരിയിലെ മൂന്ന് പ്രധാന വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണിത്. അന്തസംഘര്‍ഷങ്ങളില്‍ നിന്ന് സാന്ത്വനവും നവോന്മേഷവും പകരാന്‍  പോന്നതാണ് ഇവിടത്തെ അന്തരീക്ഷം. അവധിക്കാലം കൂടുതല്‍ മധുരതരമാക്കാന്‍  അഭിരുചികളെ പരിലാളിക്കുന്ന...

    + കൂടുതല്‍ വായിക്കുക
  • 15സഖ്യസാഗര തടാകം

    സഖ്യസാഗര തടാകം

    മാധവ് നാഷണല്‍ പാര്‍ക്കിന് സമീപത്തായാണ് സഖ്യസാഗര്‍ തടാകവും മാധവ് സാഗര്‍ തടാകവും വിലയിക്കുന്നത്. 1918 ല്‍ മണിയര്‍ പുഴയില്‍ നിന്ന് കൈവഴി തിരിച്ചാണ് ഇവ രൂപപ്പെടുത്തിയത്. ഇവയ്ക്ക് ചുറ്റുമായി കിടക്കുന്ന വനഭൂമിയോടും നാഷണല്‍...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu