മദ്ധ്യപ്രദേശ് സംസ്ഥാനത്തിലെ ശിവപുരി ജില്ലയിലുള്ള നിരവധി വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ് പവ. സുല്‍ത്താന്‍ ഗര്‍, ഭൂരാഖോല്‍ എന്നീ വെള്ളച്ചാട്ടങ്ങള്‍ക്ക് അതിന്റേതായ ചാരുതയുള്ളപ്പോള്‍ പവ വെള്ളച്ചാട്ടത്തിന് വിനോദ പ്രാധാന്യത്തോടൊപ്പം ആത്മീയതയുടെ പരിവേഷവും അകമ്പടിയായുണ്ട്. 500 അടി താഴെ പവകുണ്ഡിലേയ്ക്ക് കുതിച്ചുചാടുന്ന വെള്ളച്ചാട്ടത്തില്‍ നിന്ന് കണ്ണെടുക്കാന്‍ മനസ്സ് കൂട്ടാക്കില്ല. മുങ്ങല്‍ വിദഗ്ദരായ ചില സഞ്ചാരികള്‍ ശ്വസന സഹായികള്‍ ഘടിപ്പിച്ച് ആഴങ്ങളിലേക്ക് ഊളിയിടുന്നത് കാണാം. സ്ക്കൂബാ ഡൈവിംങിനും സ്നോര്‍ക്കലിംങിനുമുള്ള ഉപകരണങ്ങള്‍ നിര്‍ഭാഗ്യവശാല്‍ ഇവിടെ വാടകയ്ക്ക് ലഭ്യമല്ല.
ശിവഭഗവാന്റെ ഉജ്ജ്വലഭാവത്തിലുള്ള ഒരു പ്രതിമ ഈ പ്രദേശത്തിന് ഒരു ആത്മീയ അന്തരീക്ഷം നല്കുന്നുണ്ട്. ഭഗവാന്റെ അത്ഭുതങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് ഈ ക്ഷേത്രം പവിത്രമാണ്. ശിവപുരിയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ പൊഹരി പട്ടണത്തിലാണ് ഈ വെള്ളച്ചാട്ടം. ഇതിനെ വലയംചെയ്ത് നിലകൊള്ളുന്ന ഉരുളന്‍ മലകളും പച്ചപ്പുകളും പ്രൌഢമായ ശിവബിംബവും സഞ്ചാരികള്‍ക്ക് എന്തെന്നില്ലാത്ത പ്രശാന്തത സമ്മാനിക്കും.



Click it and Unblock the Notifications