അനവധി ആരാധനാലയങ്ങളും ആത്മീയകേന്ദ്രങ്ങളുമുള്ള ശിവപുരിയിലെ മനോഹരമായ ഗ്രാമമാണ് പച് രായി ഗ്രാമം. ഇവിടത്തെ ക്ഷേത്രങ്ങളില്‍ ഏറെ പേര്കേട്ടവ ശ്രീ പച് രായി തീര്‍ത്ഥവും ശ്രീ പനിഹാര്‍ ബാര കനിയാഗല്‍ തീര്‍ത്ഥവുമാണ്. പച് രായി തീര്‍ത്ഥ ഒരു ജൈനക്ഷേത്രമാണ്.
പനിഹാര്‍ സ്നാനഘട്ടത്തില്‍ ഒന്ന് മുങ്ങിനിവരാനും അതുവഴി പാപങ്ങളില്‍ നിന്ന് മുക്തരാകുവാനും ധാരാളം വിശ്വാസികള്‍ ഇവിടെ എത്തിച്ചേരാറുണ്ട്. ഈ സ്നാനഘട്ടത്തിലെ കുളിയോടെയാണ് തീര്‍ത്ഥാടകരുടെ അനുഷ്ഠാന കര്‍മ്മങ്ങള്‍ക്ക് ആരംഭമാകുന്നത്. ഇവിടെ മുങ്ങിനിവര്‍ന്നിട്ട് വേണം ഈ പ്രദേശത്തെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താന്‍ . ഭഗവാന്‍ ശീതൈനാഥനാണ് ഇവിടത്തെ ആരാധനാമൂര്‍ത്തി. ഇദ്ദേഹത്തിന്റെ ഒരു അതികായ പ്രതിമ ശ്രീകോവിലിനകത്ത് സന്ദര്‍ശകര്‍ക്ക് കാണാം. 375 സെന്റി മീറ്ററാണ് പ്രതിമയുടെ ഉയരം. ഈ പ്രതിമയ്ക്ക് അലൌകിക ശക്തികളുണ്ടെന്ന് ആളുകള്‍ വിശ്വസിക്കുന്നു.



Click it and Unblock the Notifications