250 വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രത്തില്‍ ദുര്‍ഗാദേവിയുടെ ഒമ്പത് സഹോദരിമാരില്‍ ഒരാളെന്ന് കരുതുന്ന താരാദേവിയാണ് പ്രതിഷ്ഠ. ഷിംലയില്‍ നിന്ന് 13 കിലോമീറ്റര്‍ താരാ പര്‍വതത്തിന് മുകളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബുദ്ധമതസ്ഥരുടെയും ആരാധനാപാത്രമാണ് താരാദേവി.
മരംകൊണ്ടുണ്ടാക്കിയ ദേവീ വിഗ്രഹം പശ്ചിമബംഗാള്‍ ഭരിച്ചിരുന്ന സെന്‍ വംശത്തിലെ രാജാവാണ് പ്രതിഷ്ഠിച്ചതെന്നാണ് കരുതുന്നത്. വൈഷ്ണവ രീതികളനുസരിച്ച് ആരാധനാ കര്‍മങ്ങള്‍ നടക്കുന്ന ഇവിടെ ശരദ് നവരാത്രി ദിവസം പ്രത്യേക പൂജകള്‍ സംഘടിപ്പിക്കാറുണ്ട്.



Click it and Unblock the Notifications