അഹോം രാജാവായ സ്വര്‍ഗ്ഗദേവ് രുദ്രസിംങ 1697 ല്‍ പണിതതാണ് ജോയ്സാഗര്‍ ജലസംഭരണി. തന്റെ മാതാവായ ജോയ് മതിയുടെ സ്മരണാര്‍ത്ഥമാണ് ഇത് പണിതത്. 318 ഏക്കര്‍ വിസ്തൃതിയില്‍ ഇന്ത്യയിലെ മനുഷ്യനിര്‍മ്മിതമായ ഏറ്റവും വലിയ ജലസംഭരണിയാണിത്. വെറും 45 ദിവസങ്ങള്‍ കൊണ്ടാണ് ഇതിന്റെ പണി പൂര്‍ത്തിയാക്കിയതെന്ന വസ്തുത വര്‍ത്തമാന ഇന്ത്യയിലെ ശരാശരി പൌരന് അചിന്തനീയമാണ്.
ഈ സംഭരണിക്ക് ചുറ്റുമായി നിരവധി ക്ഷേത്രങ്ങള്‍ ഉള്ളതിനാലാണ് സംഭരണിയുടെ പേരിനോട് ചേര്‍ത്ത് ക്ഷേത്രങ്ങളും അറിയപ്പെടുന്നത്. കേശവറായ് വിഷ്ണുടോല്‍ അഥവാ ജോയ് ടോല്‍ , ദേവിഘര്‍ , ബൈദ്യനാഥ ശിവടോല്‍ , ശ്രീ സൂര് യ മന്ദിര്‍ , ഘനശ്യാം ടോല്‍ അഥവാ നതി ഗോസായ് ടോല്‍ , ഗണേശ് മന്ദിര്‍ എന്നീ ക്ഷേത്രങ്ങളെല്ലാം തന്നെ ടാങ്കിന്റെ വടക്ക് ഭാഗത്തായാണ് നിലകൊള്ളുന്നത്.
വിഷ്ണുക്ഷേത്രം, ദേവിഘര്‍ , ശിവക്ഷേത്രം, ഘനശ്യാം ക്ഷേത്രം എന്നിവ ആസ്സാമിലെ പ്രധാനപ്പെട്ട നാല് ക്ഷേത്രങ്ങളായാണ് അറിയപ്പെടുന്നത്. ആസ്സാമിനകത്തും പുറത്ത്നിന്നുമായി ഒരുപാട് വിശ്വാസികള്‍ ദര്‍ശന പുണ്യം തേടി ഇവിടെ വന്നെത്താറുണ്ട്. വിഷ്ണുടോല്‍ അതിന്റെ അനുപമമായ വാസ്തുവൈഭവത്തിന് പേര് കേട്ടതാണ്.



Click it and Unblock the Notifications