ആഘോഷങ്ങളുടെയും പാര്‍ട്ടികളുടെയും നാടായ ഗോവയിലെ തികച്ചും വ്യത്യസ്തമായ ഒരു ബീച്ചാണ് സിന്‍ക്വേരിം. എല്ലാ ആഘോഷങ്ങളുടെയും നടുവിലാണെങ്കിലും തികഞ്ഞ ശാന്തതയും നിശബ്ദതയും കാത്തുസൂക്ഷിക്കുന്ന സിന്‍ക്വേരിം ബീച്ച് നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഗോവന്‍ തലസ്ഥാനമായ പനജിയില്‍ നിന്നും 13 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്.
ആഘോഷങ്ങളുടെ കേന്ദ്രമായ നോര്‍ത്ത് ഗോവയിലെ കണ്‌ഡോലിം ബീച്ചില്‍ നിന്നും നീട്ടിയൊരു കല്ലെടുത്തെറിഞ്ഞാല്‍ എത്താവുന്ന ദൂരമേയുള്ളൂ സിന്‍ക്വേരിം ബീച്ചിലേക്ക്. വളരെ കുറച്ച് വാട്ടര്‍ സ്‌പോര്‍ട്‌സ് ആക്ടിവിറ്റീസ് മാത്രമേ ഇവിടെ നടക്കുന്നുള്ളൂ. മനോഹരമായ ബീച്ച് നോക്കിക്കാണുന്നതില്‍ നിന്നും നിങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ഏറെയൊന്നും ഏജന്റുമാരും ഇവിടെയുണ്ടാകില്ല. രണ്ട് കിലോമീറ്റര്‍ അകലത്തായുള്ള ആര്‍വാളം വെള്ളച്ചാട്ടമാണ് ഇതിന് പരിസരത്തുള്ള മറ്റൊരു കാഴ്ച. അമ്പത് മീറ്ററോളം ഉയരമുള്ള വെള്ളച്ചാട്ടവും ഇവിടത്തെ ഗുഹകളും പ്രശസ്തമാണ്. രുചികരമായ ഗോവന്‍ ഭക്ഷണവും മദ്യവും കിട്ടുന്ന നിരവധി ബീച്ച് ഷാക്കുകളുണ്ട് സിന്‍ക്വേരിം ബീച്ചില്‍.
കണ്‌ഡോലിം ബീച്ചില്‍ നിന്നും സിന്‍ക്വേരിമിലെത്താന്‍ വളരെ എളുപ്പമാണ്. ടാക്‌സിയും റിക്ഷകളും ലഭ്യമാണ്. പനജിയില്‍ നിന്നാവട്ടെ ബസ്സ്, കാബ്‌സ് എന്നിവ വഴിയും സിന്‍ക്വേരിം ബീച്ചിലെത്താം. പനജിയില്‍ നിന്നും ഒരു ബൈക്ക് വാടകയ്ക്ക് സംഘടിപ്പിക്കുകയാണെങ്കില്‍ സിന്‍ക്വേരിം ബീച്ചിനൊപ്പം അടുത്തുള്ള ബീച്ചുകളായ കണ്‌ഡോലിം, അഞ്ജുന, ബാഗ, കലാന്‍ഗുട്ട് ബീച്ചുകളും കൂടി സന്ദര്‍ശിക്കാന്‍ എളുപ്പമാണ്.



Click it and Unblock the Notifications