സീര്‍കാഴിയിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നാണിത്. ശിവനും അദ്ദേഹത്തിന്‍റെ സഹായിയായ തിരുമലനായകിക്കുമായാണ് ഈ ക്ഷേത്രം സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ശിവന്‍റെ മൂന്ന് ശ്രീകോവിലുകള്‍ ഇവിടെയുണ്ട്. തോണിപ്പാര്‍ എന്നും സട്ടൈനാഥര്‍ എന്നും പേരുള്ള രണ്ട് ദേവന്‍മാരെ കൂടി ഇവിടെ ആരാധിക്കുന്നുണ്ട്. ഈ ക്ഷേത്രത്തില്‍ 22 തീര്‍ത്ഥങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ബ്രഹ്മതീര്‍ത്ഥം.
ക്ഷേത്രത്തിന് ചുറ്റും ഗോപുരങ്ങള്‍ പണിതീര്‍ത്തിരിക്കുന്നു. ഐതിഹ്യമനുസരിച്ച്, ധാര്‍ഷ്ട്യവും, അഹങ്കാരവും തോന്നിയ ബ്രഹ്മാവ് ബാലി ചക്രവര്‍ത്തിയെ നരകത്തിലേക്ക് അയച്ചു. ഇതിന്‍റെ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാനായി ബ്രഹ്മാവ് ഒരു വേട്ടക്കാരന്‍റെ രൂപം സ്വീകരിച്ച് തന്‍റെ ഗര്‍വ്വിനെ എയ്ത് വീഴ്ത്താന്‍ ശ്രമിച്ചു. തുടര്‍ന്ന് തന്‍റെ മൂഡതയ മനസിലാക്കി ബ്രഹ്മാവ് പശ്ചാത്തപിച്ചു. ഇതെല്ലാം ഇവിടെ വച്ച് നടന്നതായതിനാലാണ് ഈ സ്ഥലത്തിന് ബ്രഹ്മപൂരീശ്വരര്‍ ക്ഷേത്രം എന്ന പേര് വന്നത്.



Click it and Unblock the Notifications