എല്ലാ ദിവസവും 8 മണി മുതല്‍ 11.30 വരെയും, 5 മണി മുതല്‍ 7 മണി വരെയുമാണ് ഈ ക്ഷേത്രം തുറക്കുന്നത്. ഗോപാലകൃഷ്ണന്‍ പെരുമാളും, അരികിലായി പത്നിമാരായ രുഗ്മിണി, സത്യഭാമ എന്നിവരുമാണ് ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്. ഇവിടെ വച്ച് രഗ്മിണിക്കും, സത്യഭാമക്കുമൊപ്പം കൃഷ്ണന്‍ ദര്‍ശനം നല്കുമെന്നാണ് വിശ്വാസം. ദ്വാരകക്ക് തുല്യമായ പ്രധാന്യം നല്കപ്പെടുന്ന സ്ഥലമാണിത്.
ഐതിഹ്യമനുസരിച്ച് സത്യഭാമക്ക് വേണ്ടി പാരിജാതപ്പൂക്കളന്വേഷിച്ച് വന്ന് കൃഷ്ണനെ ശിവന്‍ തടാകക്കരയിലേക്കയച്ചു. ഇവ മന്ത്രശക്തിയുള്ള പൂക്കളായിരുന്നു. അതുകൊണ്ട് ഈ സ്ഥലം താതമലൈര്‍ പൊയ്കൈ എന്നറിയപ്പെട്ടു. ആള്‍വാര്‍മാര്‍ പരിഗണിച്ച 108 ദിവ്യ ക്ഷേത്രങ്ങളിലൊന്നാണ് ഇത്.



Click it and Unblock the Notifications