പ്രകൃതിയെ സ്നേഹിക്കുന്ന ആരും സന്ദര്‍ശിക്കാന്‍ മടിക്കരുതാത്ത സ്ഥലമാണ് ഈ വന്യജീവി സങ്കേതം. മഹാസമുന്ദ് ജില്ലയുടെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വന്യജീവി സങ്കേതത്തിന് 245 സ്ക്വയര്‍ കിലോമീറ്ററാണ് വിസ്തൃതി. സമതലങ്ങളും മലനിരകളും അടങ്ങിയ ഈ പ്രദേശത്തിന് 265 മീറ്റര്‍ മീറ്റര്‍ മുതല്‍ 400 മീറ്റര്‍ വരെയാണ് സാധാരണ ഉയരം. കടുവ, പുള്ളിപ്പുലി, കാട്ടുപോത്ത്, കുരക്കുംമാന്‍, കൃഷ്ണ മൃഗം, കറുത്ത മാന്‍,മലമ്പാമ്പ് എന്നിവയാണ് ഇവിടെ സാധാരണ കാണപ്പെടുന്ന ജീവികള്‍. നിരവധി പക്ഷികളെയും കാണുന്ന സ്ഥലമായതിനാല്‍ പക്ഷി നിരീക്ഷകരുടെയും ഇഷ്ട സങ്കേതമാണ് ഇവിടം. വരണ്ട ഇലപൊഴിക്കും മരങ്ങളാണ് ഇവിടെയുള്ളത്. പൈന്‍ മരം,തേക്ക്, മുള തുടങ്ങിയ വൃക്ഷങ്ങളാലും സമ്പന്നമാണ് ഇവിടം.