നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് ഇവിടം. ഇഷ്ടിക കൊണ്ട് നിര്‍മിച്ച ആദ്യക്ഷേത്രമായ ഇവിടം ഛത്തീസ്ഗഡിന്‍െറ തലസ്ഥാനമായ റായ്പൂരില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. സങ്കീര്‍ണമായ കൊത്തുപണികളും മനോഹരമായ ശില്‍പ്പജോലികളും നിറഞ്ഞ ക്ഷേത്രം ഉയര്‍ന്ന പ്ളാറ്റ്ഫോമിലാണ് നിര്‍മിച്ചിരിക്കുന്നത്.
ഗര്‍ഭഗൃഹ( പ്രധാന ഭാഗം), അന്ത്രാല്‍ (വഴി), മണ്ഡപ് (വിശ്രമ സ്ഥലം) എന്നിങ്ങനെ മൂന്നുവിഭാഗങ്ങളായാണ് ക്ഷേത്രത്തിന്‍െറ നിര്‍മിതി. ക്ഷേത്രത്തിന്‍െറ വിവിധ തൂണുകളില്‍ കൊത്തിവെച്ചിട്ടുള്ള ഹൈന്ദവ വിശ്വാസങ്ങളായ വാതായന്‍, ചിത്ത്യ ഗവാക്ഷ, ഭാരവാഹക്ഖാന, അജാ, കാമ അമാലക് എന്നിവയുടെ ചിത്രീകരണങ്ങളും സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്.



Click it and Unblock the Notifications