മഹാഗണപതി ക്ഷേത്രത്തിന്റെയും മരികാംബ ക്ഷേത്രത്തിന്റെയും പരിസരത്തായാണ് സിര്‍സിയിലെ മഹാവിഷ്ണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സിര്‍സിയിലെ പ്രധാനപ്പെട്ട കാഴ്ചകളിലൊന്നാണ് ഈ ക്ഷേത്രം. ശ്രീ വസുദേവ കൃഷ്ണനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. 1886 ലാണ് ഈ ശ്രീകൃഷ്ണ ക്ഷേത്രം പണികഴിപ്പിച്ചത്. ഭക്തജനങ്ങളുടെ സംശയങ്ങള്‍ പരിഹരിക്കാനായി പ്രശ്‌ന സേവ എല്ലാ വ്യാഴാഴ്ചയും ഇവിടെ നടത്തിവരുന്നു.
ജ്യോതിശാസ്ത്ര പണ്ഡിതനായ ശ്രീ വിത്തലാചാര്യയുടെ നേതൃത്വത്തിലാണ് പ്രശ്‌ന സേവ നടക്കുക. ശ്രീകൃഷ്ണ ജയന്തി, സെപ്റ്റംബര്‍ മാസത്തിലെ ഭദ്രപാദ ശുക്ല ചതുര്‍ദശി നാളിലെ അനന്ത വ്രത അര്‍ച്ചന പൂജ, വൈശാഖ ശുക്ല സപ്തമി നാളിലെ ജയന്തിയാഘോഷം, ഗോപാല്‍പാല ഭദ്രപാദ ശുക്ല ത്രയോദശി നാളുകളില്‍ ഇവിടെ കനത്ത ഭകതജനത്തിരക്കാണ് അനുഭവപ്പെട്ടുവരുന്നത്.



Click it and Unblock the Notifications