സിര്‍സിയിലെ മറ്റൊരു ആകര്‍ഷകമായ കാഴ്ചയാണ് മഹാഗണപതി ക്ഷേത്രം. മരികാംബ ക്ഷേത്രം പോലെ തന്നെ പ്രശസ്തമാണിതും. ജാതകം നോക്കാതെ തന്നെ ആളുകളുടെ ഭാവികാര്യങ്ങളും മറ്റും പറഞ്ഞുകൊടുക്കാറുണ്ട് ഇവിടെ. ശുഭകാര്യങ്ങള്‍ ആരംഭിക്കുമ്പോള്‍ വിഘ്‌നേശ്വനായ ഗണപതിയെ തൊഴാനായി ഇവിടെ നിരവധി പേരെത്താറുണ്ട്. ഗണപതിയെ പ്രാര്‍ത്ഥിച്ച് ആരംഭിക്കുന്ന കാര്യങ്ങള്‍ മുടക്കം കൂടാതെ നടക്കുമെന്നാണ് ഭക്തരുടെ വിശ്വാസം.



Click it and Unblock the Notifications