ബീജാപ്പൂരിലാണ് ഗോല്‍ ഗുംബാദ് സ്ഥിതിചെയ്യുന്നത്. സോളാപ്പൂരില്‍ നിന്നും നൂറുകിലോമീറ്റര്‍ അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇതൊരു വാസ്തുവിദ്യാ വിസ്മയമാണ്. റോസാപുഷ്പത്തിന്റെ ആകൃതിയിലുള്ള താഴികക്കുടമുള്ളതിനാലാണ് ഇതിനെ ഗോല്‍ ഗുംബാദ് എന്ന് വിളിയ്ക്കുന്നത്. ഗോല്‍ ഗുംബാദിന്റെ അര്‍ത്ഥം റോസ് ഡോം എന്നാണ്. ബീജാപ്പൂര്‍ സുല്‍ത്താനായിരുന്ന മൊഹമ്മദ് ആദില്‍ ഷായുടെ ശവകുടീരമാണ് ഈകെട്ടിടം. 1656ല്‍ പ്രമുഖനായൊരു ശില്‍പിയാണ് ഈ കെട്ടിടം രൂപകല്‍പ്പന ചെയ്തത്.
18,000 ചതുരശ്രഅടി വിസ്തൃതിയില്‍ പരന്നുകിടക്കുന്നതാണ് ഈ കെട്ടിടം. കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തുനിന്നും ശബ്ദമുണ്ടാക്കുമ്പോള്‍ കേള്‍ക്കാന്‍ കഴിയുന്ന പ്രതിധ്വനികള്‍ ഇവിടുത്തെ നിര്‍മ്മാണത്തിന്റെ പ്രത്യേകതയാണ്. പരീക്ഷിക്കുന്നവര്‍ക്കെല്ലാം അതിശയമുണ്ടാക്കുന്ന ഒന്നാണിത്.



Click it and Unblock the Notifications