പൂക്കളുടെ താഴ്വര എന്നും അറിയപ്പെടുന്ന ഗദ്സര്‍ തടാകം സമുദ്രനിരപ്പില്‍ നിന്ന് 5000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. സോനാമാര്‍ഗില്‍ നിന്ന് 28 കിലോമീറ്ററാണ് ഈ മനോഹര തടാക തീരത്തേക്കുള്ള ദൂരം. മല്‍സ്യങ്ങള്‍ നിറഞ്ഞ തടാകം എന്നാണ് ഗദ്സര്‍ എന്ന പേരിന് അര്‍ഥം. പേരുപോലെ ട്രൗട്ട് മല്‍സ്യങ്ങള്‍ ധാരാളമുള്ള തടാകത്തില്‍ നിന്ന് മീന്‍പിടിത്തമാണ് ഇവിടെയത്തെുന്നവരുടെ പ്രധാന വിനോദം. താഴ്വരയിലെ തന്നെ ഉരത്തിലുള്ള തടാകത്തില്‍ ഒന്നാണ് ഇവിടം. 0.85 കിലോമീറ്റര്‍ നീളവും 0.76 കിലോമീറ്റര്‍ വിസ്തൃതിയുമുള്ള ആല്‍പ്പൈന്‍ പുഷ്പങ്ങളാലും ചെടികളാലും ചുറ്റപ്പെട്ട തടാകം തണുപ്പ് കാലത്ത് ഉറഞ്ഞ് കട്ടിയാകും. വൈഷ്നോസര്‍, കൃഷ്നസാര്‍ തടാകങ്ങളും ഇതിന് സമീപമാണ്.



Click it and Unblock the Notifications