സോനാമാര്‍ഗിലെ മനോഹര തടാകങ്ങളില്‍ ഒന്നായ കൃഷ്നസാര്‍ സമുദ്രനിരപ്പില്‍ നിന്ന് 3801 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്്. ഇടതൂര്‍ന്ന വനത്തിന് നടുവില്‍ സ്ഥിതി ചെയ്യുന്ന സഞ്ചാരികള്‍ക്കായി ജല കായിക വിനാദങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫിഷിംഗില്‍ താല്‍പര്യമുള്ളവര്‍ക്ക് അല്‍പ്പം മീന്‍ പിടിക്കാനും ഇവിടെ സൗകര്യമുണ്ട്. ട്രൗട്ട് ഇനത്തില്‍ പെട്ട മല്‍സ്യങ്ങളാല്‍ നിറഞ്ഞതാണ് തടാകം. വേനലില്‍ സനതുലിതമായ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടാറ്. 4084 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നിച്ചിനായ് ചുരത്തിലൂടെ മാത്രമേ കൃഷ്നസാര്‍ തടാകത്തിലേക്ക് എത്താന്‍ കഴിയൂ. കൃഷ്നസാര്‍ തടാകം കാണാന്‍ എത്തുന്നവര്‍ സമീപത്തെ ബിസാന്‍സാര്‍ തടാകം കൂടി കണ്ട ശേഷമേ പോകാറുള്ളൂ.



Click it and Unblock the Notifications