സോന്ഭദ്രജില്ലയിലെ കൈമൂര്‍ വന്യജീവി സങ്കേതത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ജില്ലാ കേന്ദ്രമായ റോബര്ട്സ്ഗഞ്ചില്നിന്ന് 17 കിലോമീറ്റര്‍ അകലെയാണ് ഇത്. സോന്‍ഭദ്രയിലെ ഭൂമിശാസ്ത്തിന്റെ മുന്‍ അവസ്ഥ അറിയാന്‍ ഇത് സഹായിക്കുന്നു. മരക്കൊമ്പുകളില്‍ കാണപ്പെടുന്ന ജൈവപദാര്‍ഥങ്ങളുടെ നിര്‍ജീവ അവശിഷ്ടമാണ് ട്രീ ഫോസിലുകള്‍. ആല്‍ഗകള്‍ അല്ലെങ്കില്‍ സ്ട്രോമോട്ടോലൈറ്റ്സ് പോലുള്ള ഫോസിലുകളും ഉരുണ്ട കല്ലുകളുടെ ആകൃതിയില്‍ പ്രദേശത്തുള്ള പാറകളില്‍ കാണാം.
140 കോടിയോളം പഴക്കമുള്ള ഈ ഫോസിലുകള്‍ പ്രോട്ടെറോസോയിക് കാലത്തിലേക്കാണ് വെളിച്ചം വീശുന്നതെന്ന് ഭൂമിശാസ്ത്രകാരന്മാര് അഭിപ്രായപ്പെടുന്നു. 25 ഹെക്ടറോളം പരന്നു കിടക്കുന്ന പ്രദേശം യു.എസ്.എയിലെ യെല്ലോ സ്റ്റോണ്‍ ദേശീയോദ്യാനത്തേക്കാളും മൂന്ന് ഇരട്ടി വലിപ്പവും അതിനേക്കാള്‍ പഴക്കമുള്ളതുമാണ് ഈ ഉദ്യാനം.
പ്രദേശത്തെ പരിസ്ഥിതി വാദികളുടെ അഭിപ്രായത്തില്‍ സല്‍ഖാന്‍ ഫോറസ്റ്റ് രാജ്യത്തെ മാത്രമല്ല ലോകത്തെ തന്നെ അമൂല്യമായ നിധിയാണ്. ജീവന്റെയും ഭൂമിയുടെ ഉല്പത്തിയെ സംബന്ധിച്ച വിലയേറിയ വിവരങ്ങളാണ് ഇവിടെയുള്ള ഫോസിലുകളില്‍ നിന്ന് ലഭിക്കുന്നത്.