ശ്രാവണബലെഗോളയിലെത്തുന്ന സഞ്ചാരികള്‍ നിശ്ചയമായും കണ്ടിരിക്കേണ്ട ഒരു കാഴ്ചയാണ് ഇവിടത്തെ അക്കനബസ്തി ക്ഷേത്രം. 1121 ലാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ഹോയ്‌സാല രാജാവായിരുന്ന ബല്ലാല രണ്ടാമന്റെ മന്ത്രി ചന്ദ്രമൗലിയുടെ ഭാര്യ അച്ചിയക്കയാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത് എന്ന് കരുതപ്പെടുന്നു. ഹൊയ്‌സാല നിര്‍മാണശൈലിയാണ് ക്ഷേത്രം നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.
പാര്‍ശ്വനാഥദേവന്റെ അഞ്ചടി ഉയരത്തിലുള്ള പ്രതിമയാണ് അക്കനബസ്തി ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണം. ഇതോടൊപ്പം, ശ്രീകോവിലും, ശുകനാസിയും, സഭാമണ്ഡപവും, ഗോപുരങ്ങളുമടങ്ങിയതാണ് ക്ഷേത്രം. യക്ഷ ധാരണേന്ദ്ര, യക്ഷി പത്മാവതി തുടങ്ങിയ ദേവീദേവന്മാരുടെ രൂപങ്ങള്‍ ക്ഷേത്രത്തിലെമ്പാടും കൊത്തിവച്ചിരിക്കുന്നതും കാണാന്‍ സാധിക്കും.



Click it and Unblock the Notifications