ശ്രാവണബലെഗോളയിലെ ഏറ്റവും പ്രധാന ആകര്‍ഷണം എന്ത് എന്നുള്ള ചോദ്യത്തിന് ഒരുത്തരമേയുള്ളൂ. 17 മീറ്റര്‍ (58 അടി) ഉയരത്തില്‍ നില്‍ക്കുന്ന ഗോമതേശ്വര പ്രതിമ തന്നെ എന്നതാണത്. ഒറ്റക്കല്ലില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും വലിയ ബാഹുബലി പ്രതിമയാണ് ഇതെന്നാണ് കരുതപ്പെടുന്നത്.
ഗംഗരാജവംശത്തിലെ രാജമല്ല രാജാവും അദ്ദേഹത്തിന്റെ സേനാധിപതിയായിരുന്ന ചാമുണ്ഡരായയും ചേര്‍ന്നാണ് ഈ കൂറ്റന്‍ ബാഹുബലി പ്രതിമ പണികഴിപ്പിച്ചത്. ഗോമതേശ്വരപ്രതിമ പണികഴിപ്പിച്ച രാജാവിനെയും അദ്ദേഹത്തിന്റെ സേനാപതിയെയും പ്രകീര്‍ത്തിച്ചുകൊണ്ട് കൊത്തിവച്ചിട്ടുള്ള ശിലാലേഖനങ്ങള്‍ ഇതിനടുത്ത് എത്തുന്ന സഞ്ചാരികള്‍ക്ക് കാണാന്‍ സാധിക്കും. തമിഴിലും കന്നഡയിലുമാണ് ശിലാലേഖനങ്ങള്‍ എഴുതിയിരിക്കുന്നത്.



Click it and Unblock the Notifications