Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ശ്രാവണബലഗോളെ

ശ്രാവണബലഗോളെ : ഗോമതേശ്വരന്റെ നാട്

13

ഒറ്റക്കല്ലില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും വലിയ ബാഹുബലി പ്രതിമയുടെ നാടാണ് ശ്രാവണബലെഗോള. ശ്രാവണബലെഗോളെയിലെത്തും മുന്‍പ് തന്നെ ഈ കൂറ്റന്‍ ബാഹുബലി പ്രതിമ നിങ്ങളുടെ കാഴ്ചയെത്തേടിയെത്തും. 17.5 മീറ്റര്‍ നീളമുണ്ട് ഈ ബാഹുബലി പ്രതിമയ്ക്ക്. എ ഡി 978 ലാണ് ഈ പ്രതിമ സ്ഥാപിച്ചത്. പണ്ടുകാലം മുതല്‍ക്കേ തന്നെ ശ്രാവണബലെഗോള പ്രധാനപ്പെട്ട ഒരു ജൈനതീര്‍ത്ഥാടന കേന്ദ്രമായിരുന്നു എന്ന സൂചനകളാണ് ഈ കൂറ്റന്‍ ബാഹുബലി പ്രതിമ നല്‍കുന്നത്.

പ്രതിമകളും ശിലാലേഖനങ്ങളും

ഒറ്റക്കല്ലില്‍ തീര്‍ത്ത ബാഹുബലി പ്രതിമയാണ് ശ്രാവണബലെഗോളയിലെ പ്രധാന ആകര്‍ഷണം. ബാഹുബലി പ്രതിമയെ ഗോമേതേശ്വരന്‍ എന്നും വിളിക്കും. ബാഹുബലി പ്രതിമയ്‌ക്കൊപ്പം സവിശേഷമായ മറ്റുചില പ്രാധാന്യങ്ങളും ശ്രാവണബലെഗോളയ്ക്കുണ്ട്. തെക്കേ ഇന്ത്യയില്‍ ജൈനമതം പ്രചരിപ്പിക്കുന്നതില്‍ സവിശേഷ സ്ഥാനം വഹിച്ച ഭരണാധികാരിയായിരുന്നു ചന്ദ്രഗുപ്ത മൗര്യന്‍. നിരവധി യുദ്ധങ്ങള്‍ ജയിച്ച് നാടുകള്‍ വെട്ടിപ്പിടിച്ച ശേഷം ചന്ദ്രഗുപ്തമൗര്യന്‍ എല്ലാം ഉപേക്ഷിച്ച് ശ്രാവണബലെഗോളയിലെത്തി മോക്ഷം പ്രാപിക്കുകയായിരുന്നു.

എ ഡി 630 മുതല്‍ 1830 വരെയുള്ള കാലങ്ങളിലെ ശക്തമായ ചരിത്രപാനൃരമ്പര്യം അവകാശപ്പെടാനുണ്ട് ശ്രാവണബലെഗോളയ്ക്ക്. ഗംഗന്മാര്‍, ചോളന്മാര്‍, ഹോയ്‌സാലന്മാര്‍, വോഡയാര്‍ എന്നുതുടങ്ങി നിരവധി രാജവംശങ്ങളുടേതെന്ന് കരുതപ്പെടുന്ന എണ്ണൂറോളം ശിലാന്യാസങ്ങളാണ് ചരിത്രത്തിലേക്ക് ശ്രാവണബലെഗോളയുടെ മുതല്‍ക്കൂട്ട്. ചെന്നാരായണ പട്ടണമാണ് ശ്രാവണബലെഗോളയ്ക്ക് സമീപത്തുള്ള ബസ് സ്റ്റേഷന്‍. മൈസൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഇവിടേക്ക് നിരവധി ബസ്സുകള്‍ ലഭ്യമാണ്. ചെന്നാരായണ പട്ടണത്തുനിന്നും ലോക്കല്‍ ബസ്സകളിലോ ടാക്‌സികളിലോ ശ്രാവണബലെഗോളയിലെത്താം.

ശ്രാവണബലഗോളെ പ്രശസ്തമാക്കുന്നത്

ശ്രാവണബലഗോളെ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ശ്രാവണബലഗോളെ

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ശ്രാവണബലഗോളെ

  • റോഡ് മാര്‍ഗം
    റോഡ് മാര്‍ഗമാണ് യാത്രയെങ്കിലും ആശങ്കപ്പെടാനൊന്നുമില്ല. ബാംഗ്ലൂരില്‍ നിന്നും കര്‍ണാടക ആര്‍ ടി സിയുടെ ഒട്ടേറെ ബസ്സുകള്‍ ശ്രാവണബലെഗോളയിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. ഓട്ടോറിക്ഷ, ടാക്‌സി എന്നിവയിലൂടെ ശ്രാവണബലെഗോള ചുറ്റിക്കറങ്ങാം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    തീവണ്ടി യാത്രയാണെങ്കിലും ബുദ്ധിമുട്ടുകളൊന്നുമില്ല. ഹാസ്സനാണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍. 52 കിലോമീറ്റര്‍ അകലത്തിലാണ് ഇത്. ബാംഗ്ലൂര്‍, ഡെല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് ട്രെയിന്‍ സൗകര്യമുണ്ട്. ഇവിടെ നിന്നും ബസ്സ്, ടാക്‌സി കാബ് എന്നിവ വഴി ശ്രാവണബലെഗോളയിലെത്താം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ബാംഗ്ലൂരാണ് ശ്രാവണബലെഗോളയ്ക്ക് അടുത്തുള്ള വിമാനത്താവളം. 170 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് പ്രധാന രാജ്യങ്ങളില്‍ നിന്നും ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും വിമാന സര്‍വ്വീസുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed