ശ്രീനഗറിലെ പ്രശസ്‌തങ്ങളായ ഉദ്യാനങ്ങളില്‍ ഏറ്റവും പുതിയതാണ് ചിനാര്‍ ബാഗ്. മൂന്ന് കോടി രൂപ മുടക്കി ശ്രീനഗറിലെ ടൂറിസം ഡിപ്പാര്‍ട്‌മെന്റ് അടുത്തിടെ നിര്‍മ്മിച്ചതാണ് ഇത്. ചിനാര്‍ ബാഗ് ഹെറിറ്റേജ് പാര്‍ക്കെന്നും ബോയിനി ബാഗ് എന്നും ഇവിടം അറിയപ്പെടുന്നുണ്ട്. സംഗീത ജലധാരയും മറ്റുമുള്ള മൂന്ന് ചെറു ദ്വീപുകള്‍ പാര്‍ക്കിലുണ്ട്. വൈകുന്നേരങ്ങളില്‍ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറുന്ന തുറന്ന വേദികളാണ് പാര്‍ക്കിന്റെ മറ്റൊരു സവിശേഷത. പാര്‍ക്കില്‍ സംഘടിപ്പിക്കുന്ന മീന്‍പിടുത്തം, ക്യാംപ് ഫയര്‍, നീന്തല്‍ മത്സരങ്ങളിലും സന്ദര്‍ശകര്‍ക്ക് പങ്കെടുക്കാം.



Click it and Unblock the Notifications