ഷാ- ഇ- ഹമദാന്‍ മോസ്‌ക് , ഖാന്‍ക്വ-ഇ -മൊല്ല എന്നീ പേരുകളിലും പ്രശ്‌തമായിട്ടുള്ള ഖാന്‍ക്വ ഓഫ് ഷാ ഹമദാന്‍ എഡി 1400 ല്‍ സുല്‍ത്താന്‍ സികന്ദര്‍ ഝലം നദീ തീരത്ത് പണികഴിപ്പിച്ചതാണ്. ജമ്മു& കാശ്‌മീരില്‍ ഇസ്ലാം മതം ആദ്യം പ്രചരിപ്പിച്ച മസ്ലീം സന്യാസിയായ മിര്‍ സയ്യദ് അലി ഹമദാനിയോടുള്ള ബഹുമാനാര്‍ത്ഥം പണികഴിപ്പിച്ചതാണ് ഈ പള്ളി.
ഇസ്ലാം ചന്ദ്ര വര്‍ഷത്തിലെ അവസാനമാസമായ ദല്‍-ഹജിന്റെ ആറാം ദിവസമാണ് മിര്‍ സയ്യദ് അലി ഹമദിന്റെ ചരമ വാര്‍ഷികം ഇവിടെ ആചരിക്കുന്നത്. ഈ ദിവസം നിരവധി വിശ്വാസികള്‍ ഇവിടെ പ്രാര്‍ത്ഥനയ്‌ക്കായി എത്താറുണ്ട്. പൂര്‍ണമായി മരത്തില്‍ പണിതിട്ടുള്ള പള്ളിയുടെ അകത്ത് നിറയെ മണികള്‍ കെട്ടി തൂക്കിയിട്ടുണ്ട്. സങ്കീര്‍ണമായ കൊത്തുപണികളോടു കൂടിയ മച്ചും വളരെ മനോഹരമാണ്. പ്രധാന പ്രാര്‍ത്ഥന മുറിയുടെ ഉള്‍വശത്ത് പുരാതനവും ചരിത്രപരവുമായ ലിഖിതങ്ങള്‍ കൊത്തി വച്ചിട്ടുണ്ട്.



Click it and Unblock the Notifications