ശ്രീനഗര നഗരത്തില്‍ നിന്നും 1100 അടി ഉയരത്തിലുള്ള തക്ത്- ഇ- സുലൈമാന്‍ എന്ന് പൊതുവിലറിയപ്പെടുന്ന ശങ്കരാചാര്യ മലയിലാണ് ശങ്കരാചാര്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവനെ ആരാധിക്കുന്ന ഈ ക്ഷേത്രം ബിസി 371 ല്‍ രാജഗോപദത്യ പണികഴിപ്പിച്ചതാണന്നാണ് വിശ്വാസം. കാശ്‌മീര്‍ താഴ് വരയിലെ ഏറ്റവും പഴയ ക്ഷേത്രങ്ങളില്‍ ഒന്നാണിതെന്നാണ് വിശ്വാസം.
ഗോപധാരി എന്നറിയപ്പെട്ടിരുന്ന ക്ഷേത്രം ശങ്കരാചാര്യര്‍ കാശ്‌മീര്‍ സന്ദര്‍ശിച്ച വേളയില്‍ ഇവിടെ താമസിച്ചതിനെ തുടര്‍ന്ന് ശങ്കരാചാര്യര്‍ ക്ഷേത്രം എന്നായി മാറി. ദോഗ്ര ഭരണാധികാരിയായിരുന്നു മഹാരാജ ഗുലാബ് സിങ്ങാണ് വിശ്വാസകളുടെ സൗകര്യാര്‍ത്ഥം ക്ഷേത്രത്തിലേയ്‌ക്കുള്ള കല്‍പടികള്‍ പണികഴിപ്പിച്ചത്. 1925 ലാണ് ഈ ക്ഷേത്രം വൈദ്യുതീകരിച്ചത്. ഹിന്ദുക്കളുടെ ഒരു പ്രധാന മതകേന്ദ്രം എന്നതിന് പുറമെ ഈ ക്ഷേത്രത്തിന് പൗരാണികമായും ഏറെ മൂല്യങ്ങളുണ്ട്.



Click it and Unblock the Notifications