മുസ്ലീം സന്യാസിയായിരുന്ന മദിന്‍ സാഹിബിന്റെ ഓര്‍മ്മയ്‌ക്കായി പണികഴിപ്പിച്ചിട്ടുള്ളതാണ് മദീന്‍ സാഹിന്റെ ശവകുടീരം. സാദിബാലിലെ മദീന്‍ സാഹിബ് പള്ളിയ്‌ക്ക്‌് വടക്ക് വശത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത് . ശ്രീനഗറിലെ അതിമനോഹരമായ ശവകുടീരമാണിത്. തിളങ്ങുന്ന മാര്‍ബിളില്‍ അലങ്കിരിച്ചിട്ടുള്ള ഭിത്തികള്‍ പള്ളിയുടെ ഉള്‍വശം അതി മോഹരമാക്കുന്നു. പതിനഞ്ചാം നൂറ്റാണ്ടിലെ കാശ്‌മീരി നിര്‍മാണ ശൈലിക്കുദാഹരണമാണിതിന്റെ നിര്‍മ്മിതി. ഭിത്തികളിലെ ലിഖിതം ഇതിന്റെ നിര്‍മ്മാണ കാലഘട്ടം സൂചിപ്പിക്കുന്നുണ്ട്. മതവചനങ്ങളും ഭിത്തികളില്‍ കൊത്തി വച്ചിട്ടുണ്ട്. പള്ളിയിലേക്കുള്ള കവാടത്തില്‍ പുള്ളിപ്പുലിയുടെ ശരീരം കൊത്തി വച്ചിട്ടുണ്ട്. കാശ്‌മീരി കെട്ടിടങ്ങളില്‍ കാണുന്ന കൊത്തുപണികള്‍ പള്ളിയുടെ കവാടത്തില്‍ കാണാന്‍ കഴിയും. മദിന്‍ സാഹിബിന്റെ നിരവധി വിശ്വാസികള്‍ ഇവിടെ സ്ഥിരമായി സന്ദര്‍ശനത്തിന് എത്താറുണ്ട്.



Click it and Unblock the Notifications