ശ്രീ പെരുമ്പത്തൂരില്‍ നിന്നും 9 കിലോമീറ്റര്‍ അകെലയുള്ള വല്ലൈകോട്ട ഗ്രാമത്തിലാണ് വല്ലാകോട്ടെ മുരുകന് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന് 1200 കോടി വര്‍ഷത്തെ പഴക്കം ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ഇവിടുത്തെ മുരുകന്റെ പ്രതിമയ്ക്ക് 7 അടി ഉയരമുണ്ട്. തമിഴ്നാട്ടിലെ ഏറ്റവും ഉയരം കൂടിയ ബിംബം പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രമാണിത്. ഭഗവാന് മുരുകന്റെ പത്നിമാരായ ദേവയാനിയുടെയും വല്ലിയുടേയും പ്രതിഷ്ഠ മുരുകന്റെ പ്രതിഷ്ഠയ്ക്ക് ഇരുവശങ്ങളിലായുണ്ട്.
രാജാവായ ഭഗീരഥന് അദ്ദേഹത്തിന്റെ രാജ്യം തിരിച്ചു കിട്ടുന്നതിനായി ദുര്വാസിന്റെ നിര്‍ദ്ദേശ പ്രകാരം നിര്‍മ്മിച്ചതാണീ ക്ഷേത്രമെന്നാണ് ഐതീഹ്യം. ക്ഷേത്രത്തെ സംബന്ധിച്ച് മറ്റൊരു ഐതീഹ്യം കൂടിയുണ്ട്. ദേവന്മാരെ നിരന്തരം ശല്യപ്പെടുത്തി കൊണ്ടിരുന്ന വല്ലന്‍ എന്ന അസുരനെ മുരുകന് പരാജയപ്പെടുത്തുകയും ആപ്രദേശത്ത് സമാധാനം പുനസ്ഥാപിക്കുകയും ചെയ്തു. അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം പണികഴിപ്പിച്ചതാണ് ക്ഷേത്രം. വജ്ര തീര്‍ത്ഥം എന്നറിയപ്പെടുന്ന ഒരു ജലസംഭരണി ക്ഷേത്രത്തിലുണ്ട്.
ഇന്ദ്ര ദേവന്റെ വജ്രായുധത്താല്‍ ഉണ്ടായതാണിതെന്നാണ് വിശ്വാസം. ഭഗവാന് മുരുകനെ ആരാധിക്കുന്നതിനായി ഇന്ദ്ര ദേവന് ഈ ജലസംഭരണി ഉപയോഗിച്ചിരുന്നു. വിനായകന്, ശ്രീ അംബാല്, ഉത്സവ മുരുകന്, ഷണ്മുഖന് എന്നിവയുടെ പ്രതിഷ്ഠകളും ഈ ക്ഷേത്രത്തിലുണ്ട്. ആരാധനാ മണ്ഡപത്തിലെ തൂണുകളില്‍ കാമാക്ഷി, ആഞ്ജനേയന് ശ്രീരാമന് എന്നിവരുടെ ശില്പങ്ങള് കൊത്തി വച്ചിട്ടുണ്ട്.
രാവിലെ 5.30 മുതല്‍ 1 മണിവരേയും വൈകിട്ട് 3 മണി മുതല്‍ 8.30 വരേയുമാണ് ക്ഷേത്രത്തിലെ സന്ദര്‍ശന സമയം