Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശ്രീരംഗപട്ടണം » ആകര്‍ഷണങ്ങള് » ഗുംബാസ്

ഗുംബാസ്, ശ്രീരംഗപട്ടണം

33

1782- 1784 കാലഘട്ടത്തിലാണ് ടിപ്പു സുല്‍ത്താന്‍ ഗുംബാസ് പണികഴിപ്പിച്ചത്. ഗ്രീരംഗപട്ടണത്തെ മറ്റൊരു പ്രധാന ആകര്‍ഷണമാണ് ഇത്. ടിപ്പു സുല്‍ത്താന്റെ ശവകല്ലറയാണ് 20 മീറ്റര്‍ ഉയരമുള്ള ഈ മനോഹരമായ സ്മാരകം. ടിപ്പുവിന്റെ കോട്ട എന്നും ഗുംബാസിന് വിളിപ്പേരുണ്ട്. ഹൈദരാലിയുടെ ശവകുടീരത്തിന് ഇരുവശത്തുമായാണ് ടിപ്പു സുല്‍ത്താന്റെയും മാതാവ് ഫാത്തിമാബീഗത്തിന്റെയും കല്ലറകള്‍.

മുന്‍വശത്തായി മറ്റു കുടുംബാംഗങ്ങളുടെ കല്ലറകളും കാണാം. ശ്രീരംഗപട്ടണം ദ്വീപിന്റെ നടുവിലൂടെ, കോട്ടയെയും ദരിയ ദൗലത് ബാഗിനെയും വേര്‍തിരിച്ചുകൊണ്ടാണ് ബാംഗ്ലൂര്‍ - മൈസൂര്‍ സ്‌റ്റേറ്റ് ഹൈവേ കടന്നുപോകുന്നത്. ഇന്തോ ഇസ്ലാമിക് നിര്‍മാണ വിദ്യയാണ് ഗുംബാസ് നിര്‍മാണത്തിനായി അവലംബിച്ചിരിക്കുന്നത്. മേല്‍ത്തട്ടില്‍ ഗ്രാനൈറ്റ് പതിച്ചിരിക്കുന്നു. കരിമരം കൊണ്ട് നിര്‍മിച്ച വാതിലുകളെ അലങ്കരിക്കാന്‍ ആനക്കൊമ്പുകളാണ് ഉപയോഗിച്ചിരിക്കുന്നത്.

സ്വര്‍ണം, വെള്ളി എന്നിവകൊണ്ട് നിര്‍മിച്ച കവാട അലങ്കാരങ്ങളില്‍ പലതും തങ്ങളുടെ ഭരണകാലത്ത് ബ്രട്ടിഷുകാര്‍ കടത്തിക്കൊണ്ടുപോയിരുന്നു. ലണ്ടനിലെ ആല്‍ബര്‍ട്ട് മ്യൂസിയത്തിലാണ് ഇപ്പോള്‍ അവ സൂക്ഷിച്ചിരിക്കുന്നത്. രംഗനാഥ സ്വാമി ക്ഷേത്രവും ജുമാ മസ്ജിദും സമീപത്തായി സ്ഥിതി ചെയ്യുന്നു. മനോഹരമായ ഉദ്യാനത്തിന് നടുവിലായാണ് മസ്ജിദ് ഇ അക്‌സ എന്ന് വിളിക്കുന്ന പള്ളി. മൈസൂരില്‍ നിന്നും 14 കിലോമീറ്ററും ബാംഗ്ലൂരില്‍ നിന്നും  കിലോമീറ്ററും സഞ്ചരിച്ചാല്‍ ഇവിടെയത്താം.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue