ശ്രീരംഗപട്ടണത്ത് നിന്നും 14 കിലോമീറ്റര്‍ ദൂരമുണ്ട് പ്രകൃതിസുന്ദരമായ കേരെ തൊന്നൂരിലേക്ക്. തലയുയര്‍ത്തി നില്ക്കുന്ന നീളന്‍ മരങ്ങള്‍ക്കിടയിലാണ് മനോഹരമായ കേരെ തോന്നൂര്‍ എന്ന തടാകം സ്ഥിതിചെയ്യുന്നത്. കന്നഡയില്‍ കേരെ എന്ന വാക്കിന് തടാകം എന്നാണ് അര്‍ത്ഥം. ഈ ലേക്കിന് ടിപ്പു സുല്‍ത്താന്‍ മോതി തലാബ് എന്നൊരു പേര് വിളിച്ചിരുന്നു.
ബ്ലൂ ലഗൂണ്‍ എന്നൊരു പേരും ഈ തടാകത്തിനുണ്ട്. നീന്തലും ബോട്ടിംഗും പോലെയുള്ള നിരവധി കാര്യങ്ങളാണ് ഇവിടെ സഞ്ചാരികള്‍ക്ക് ചെയ്യാന്‍ അവസരമുള്ളത്. ചോളരാജാക്കന്മാരുടെ കാലത്ത് പണികഴിപ്പിച്ച ക്ഷേത്രങ്ങളാണ് കേരെ തൊന്നൂരിലെ മറ്റ് ആകര്ഷണങ്ങള്.