ശ്രീരംഗപട്ടണത്തിന് സമീപത്തായി പാറക്കെട്ടുകള്‍ നിറഞ്ഞ നിബിഢവനമാണ് പാണ്ഡവപുരം. മഹാഭാരതത്തിലെ കഥയുമായി ബന്ധപ്പെട്ടാണ് ഇവിടെ പ്രശസ്തമായിരിക്കുന്നത്. പഞ്ചപാണ്ഡവന്മാര്‍ വനവാസക്കാലത്ത് ഇവിടെ വന്നുതാമസിച്ചു എന്നാണ് ഐതിഹ്യം. പാണ്ഡവമാതാവായ കുന്തിക്ക് ഈ സ്ഥലം ഏറെ ഇഷ്ടപ്പെട്ടു എന്നും ഇവിടത്തുകാര്‍ വിശ്വസിക്കുന്നു.
അതുകൊണ്ടാണത്രേ ഈ സ്ഥലത്തിന് പാണ്ഡവപുരം എന്ന പേര് കിട്ടിയത്. ശ്രീരംഗപട്ടണത്തിലെത്തുന്ന സഞ്ചാരികള്‍ ഇവിടെ സന്ദര്‍ശിക്കുക സാധാരണയാണ്. ഫ്രഞ്ച് റോക്ക്‌സ് എന്നൊരു പേരും ഈ സ്ഥലത്തിനുണ്ട്. ബ്രട്ടീഷുകാരോട് എതിരിട്ട ടിപ്പുസുല്‍ത്താനെ സഹായിക്കാനായി ഫ്രഞ്ചുകാര്‍ എത്തിയതിന്റെ സ്മരണയ്ക്കാണ് ഇങ്ങനെ വിളിക്കപ്പെടുന്നത്. നെടുനീളന്‍ നെല്‍പ്പാടങ്ങളും കരിമ്പിന്‍ തോട്ടങ്ങളുമാണ് മഹാദേവപുരയുടെ പ്രത്യേകത.
കൃഷിയാണ് പ്രദേശവാസികളുടെ പ്രധാന ജീവിതമാര്‍ഗം. പാണ്ഡവപുരത്തെത്തുന്ന യാത്രികര്‍ക്ക് നിരവധി കാര്‍ഷിക ഉല്‍പ്പന്നങ്ങളും കരകൗശല വസ്തുക്കളും ആയുര്‍വേദ മരുന്നുകളും കാണാന്‍ സാധിക്കും.



Click it and Unblock the Notifications