Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശ്രീരംഗപട്ടണം » ആകര്‍ഷണങ്ങള് » ജുമാ മസ്ജിദാണ്

ജുമാ മസ്ജിദാണ്, ശ്രീരംഗപട്ടണം

33

മസ്ജിദ് ഇ അല എന്നറിയപ്പെടുന്ന ജുമാ മസ്ജിദാണ് ശ്രീരംഗപട്ടണത്തിലെ ഒരു പ്രധാനപ്പെട്ട ആകര്‍ഷണം. മൈസൂര്‍ ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താന്‍ 1784ലാണ് ജുമാ മസ്ജിദ് നിര്‍മിച്ചത്. നിത്യപ്രാര്‍ത്ഥനന നടത്തിപ്പോന്നിരുന്നു ഇവിടെ. ടിപ്പുവിന് ഏറ്റവും പ്രിയപ്പെട്ട സ്ഥലമായിരുന്നു ഇതെന്ന് കരുതപ്പെടുന്നു. വിശാലമായ മുറ്റവും പ്രാര്‍ത്ഥനാമുറിയുമുണ്ട് മസ്ജിദിന്. അഷ്ടകോണോടുകൂടിയ രണ്ട് മിനാരങ്ങളാണ് മസ്ജിദിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം.

രണ്ട് നിലകള്‍ വീതമുള്ള ഇവയുടെ മുകളിലേയക്കെത്താന്‍ ഇരുനൂറോളം പടികള്‍ കയറണം. 97 വര്‍ഷം പഴക്കമുള്ളതും എന്നാല്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നതുമായ ഒരു ക്ലോക്കും ഇവിടെ കാണാന്‍ സാധിക്കും. തറനിരപ്പില്‍ നിന്നും അല്‍പ്പം ഉയര്‍ന്നാണ് മസ്ജിദ് സ്ഥിതിചെയ്യുന്നത്. താഴികക്കുടങ്ങളോട് കൂടിയ രണ്ട് മിനാരങ്ങളുമുണ്ട്. അഷ്ടകോണുകളുള്ള ഈ മിനാരങ്ങള്‍ക്ക് പ്രാക്കൂട് ദ്വാരങ്ങളുണ്. മിനാരങ്ങള്‍ക്ക് മുകളില്‍ നിന്നും നോക്കിയാല്‍ പരിസരത്തെ മനോഹരമായ കാഴ്ചകള്‍ കണ്ടാസ്വദിക്കാം. അമ്പത് വര്‍ഷക്കാലത്തോളം ജുമാ മസ്ജിദില്‍ പ്രാര്‍ത്ഥനകള്‍ നടത്തിയിരുന്നത് ഇമാമായിരുന്ന അബ്ദുള്‍ ഫഫീസ് ജുനൈദിയായിരുന്നു.

അള്ളാഹുവിന്റെ തൊണ്ണൂറ്റിയൊന്‍പത് പേരുകള്‍ ആലേഖനം ചെയ്തിരിക്കുന്നതും സഞ്ചാരികള്‍ക്ക് ഇവിടെ കാണാം. മദ്രസ, മതകാര്യാലയം എന്നിവും ജുമാ മസ്ജിദിന്റെ പരിസരത്തായുണ്ട്. 1787 ല്‍ ടിപ്പു സ്ഥാപിച്ച്  മസ്ജിദ് ഇ അലാ അഥവാ ജമാമസ്ജിദ് ആണ് കോട്ടയ്ക്കുള്ളിലെ മറ്റൊരു വിസ്മയം. ണ്. ള്‍ വീതമുണ്ട്. േകാട്ടയ്ക്കുള്ളില്‍ തന്നെ അല്പമകലെ മാറി, അതിപുരാതനമായ ശ്രീരംഗനാഥസ്വാമിക്ഷേത്രം തലയെടുപ്പോടെ നിലകൊള്ളുന്നു.

എഡി 897ല്‍ തിരുമലയ ഗംഗന്‍ സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ഈ വിഷ്ണുക്ഷേത്രം, തിരുച്ചിയിലെ അന്ത്യരംഗശ്രീരംഗക്ഷേത്രം, ശിവസമുദ്രത്തിലെ മധ്യരംഗക്ഷേത്രം എന്നിവയ്‌ക്കൊപ്പം ആദിരംഗക്ഷേത്രമായി കണക്കാക്കപ്പെടുന്നു. ഹൈദരാലിയും ടിപ്പുവും ക്ഷേത്രത്തെ അങ്ങേയറ്റം ബഹുമാനിച്ചിരുന്നതായും സം‘ാവനകള്‍ നനല്‍കിയിരുന്നതുമായാണ് ചരിത്രം.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue