Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശ്രീരംഗപട്ടണം » ആകര്‍ഷണങ്ങള് » രംഗനത്തിട്ടു പക്ഷിസങ്കേതം

രംഗനത്തിട്ടു പക്ഷിസങ്കേതം, ശ്രീരംഗപട്ടണം

7

ശ്രീരംഗപട്ടണത്തിന് സമീപത്തായി കാവേരി നദിയുടെ കരയിലാണ് രംഗനത്തിട്ടു പക്ഷിസങ്കേതം. ശ്രീരംഗപട്ടണത്തിലെത്തുന്ന സഞ്ചാരികള്‍ നിശ്ചയമായും കണ്ടിരിക്കേണ്ട കാഴ്ചകളിലൊന്നാണ് രംഗനത്തിട്ടു പക്ഷിസങ്കേതം. 67 ചതുരശ്ര കിലോമീറ്ററിലായി അഞ്ച് ചെറിയ ദ്വീപുകളിലായാണ് രംഗനത്തിട്ടു പക്ഷിസങ്കേതത്തിന്റെ കിടപ്പ്.

1940 ലാണ് ഇത് പക്ഷിസങ്കേതമായി പ്രഖ്യാപിച്ചത്. ജൂണിനും ഒക്‌ടോബറിനും ഇടയിലുളള മാസങ്ങളാണ് രംഗനത്തിട്ടു പക്ഷിസങ്കേതം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.  വിവിധ തരം കൊക്കുകളും ഞാറപ്പക്ഷികളുമാണ് രംഗനത്തിട്ടു പക്ഷിസങ്കേതത്തിലെ ഏറ്റവും പ്രശസ്തരായ അന്തേവാസികള്‍. വെളുത്ത ഞാറപ്പക്ഷി, സ്പൂണ്‍ബില്‍, വെള്ളക്കൊക്ക്, ക്രൗഞ്ചപ്പക്ഷികള്‍, നീര്‍ക്കാക്ക, തിത്തിരിപ്പക്ഷി, ചെമ്പോത്ത് തുടങ്ങിയവയെയും ഇവിടെ ധാരാളമായി കാണാം.

പക്ഷികളെ കണ്ടുകൊണ്ട് ദ്വീപുകള്‍ക്കരികിലൂടെ ഒരു ബോട്ട് യാത്ര രംഗണതിട്ടുവിലെ മറക്കാനാവാത്ത ഒരു അനുഭവമായിരിക്കും. രാവിലെ ഒമ്പത് മണിമുതല്‍ വൈകിട്ട് ആറുമണിവരെയാണ് പ്രവേശന സമയം. ഇന്ത്യക്കാര്‍ക്ക് അമ്പത് രൂപയും വിദേശികള്‍ക്ക് 300 രൂപയുമാണ് ടിക്കറ്റ് ചാര്‍ജ്ജ്. സന്ദര്‍ശകര്‍ക്ക് മറ്റ് ടിക്കറ്റ് ചാര്‍ജ്ജുകളില്ലാതെ തന്നെ ബോട്ടിംഗ് സൗകര്യവും ഇവിടെ ലഭ്യമാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue