ശ്രീ ശൈലത്ത് നിന്നും 10 കിലോമീറ്റര്‍ അകലെയായി നല്ലമല കുന്നിന്‍ നിരകളിലാണ് അക്ക മഹാദേവി കേവ്സ് സ്ഥിതി ചെയ്യുന്നത്. ചരിത്രാതീത കാലം മുതല്‍ക്കേ നിലനില്‍ക്കുന്നതായി കരുതപ്പെടുന്ന ഈ ഗുഹകള്‍ക്ക് ഈ പട്ടണത്തിന്റെ തന്നെ ചരിത്രവുമായി അഭേദ്യ ബന്ധമുണ്ട്.
ഗുഹകള്‍ക്ക് ഈ പേര് ലഭിച്ചതിനു പിന്നിലെ കഥ ഇപ്രകാരമാണ്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ കര്‍ണാടകയിലെ പ്രശസ്ത തത്വചിന്തകയും രചയിതാവുമായ അക്ക മഹാദേവി, ഗുഹക്കുള്ളിലായി സ്ഥിതി ചെയ്യുന്ന ശിവലിംഗത്തെ ആരാധിക്കുകയും പാപ പരിഹാര പൂജ നടത്തുകയും ചെയ്തു. അതില്‍ പിന്നീടാണ് ഇവിടം ഇവരുടെ പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.
കൃഷ്ണ നദിയുടെ ഉത്ഭവസ്ഥാനത്തായാണ് പ്രകൃത്യാല്‍ നിര്‍മ്മിതമായ ഈ ഗുഹയുടെ സ്ഥാനം. പ്രകൃതിയുടെ ഒരത്ഭുതം പോലെ രൂപം കൊണ്ടതാണീ ഗുഹകളിലെ പാറ കൊണ്ടുള്ള കമാനം. 200x16x4 അടി അളവുകളുള്ള ഈ കമാനം മറ്റു യാതൊരു വിധ പിന്തുണയും കൂടാതെ അത്ഭുത കാഴ്ച പോലെ നിലകൊള്ളുന്നു . ഭൂമിയോളം തന്നെ പഴക്കമുണ്ടെന്ന് തോന്നുന്ന പാറക്കെട്ടുകളാണ് ഗുഹക്കുള്ളിലായുള്ളത്. ഇതിനുള്ളിലെ കാഴ്ചകളെക്കാളും ഈ കമാനമാണ് സഞ്ചാരികളെയേറെയും ആകര്‍ഷിക്കുന്നത്.
കൃഷ്ണ നദിയിലൂടെയുള്ള യാത്രയും ഏതാണ്ട് 150 മീറ്ററോളം പരിധിയുള്ള ഈ ഗുഹയിലെ കാഴ്ചകളുമെല്ലാം തന്നെ സഞ്ചാരികള്‍ക്ക് പുതുമയാര്‍ന്ന അനുഭവമാണ് പകര്‍ന്നു നല്‍കുന്നത്.



Click it and Unblock the Notifications