ശ്രീ ശൈലത്തു നിന്നും ഏകദേശം 50 കിലോമീറ്റര്‍ അകലെയായി മല്ലേല തീര്‍ത്ഥം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നു. ഹിന്ദുക്കളെ സംബന്ധിച്ചടുത്തോളം വളരെയേറെ പ്രാധാന്യമുണ്ട് ഇവിടുത്തെ ഈ പുണ്യജലത്തിന്. വര്‍ഷാവര്‍ഷം ഒത്തിരിയധികം തീര്‍ഥാടകര്‍ ഈ വെള്ളച്ചാട്ടത്തില്‍ സ്നാനം ചെയ്ത് സായൂജ്യമടയുന്നു. വന മദ്ധ്യത്തിലയി സ്ഥിതി ചെയ്യുന്ന ഈ തെളിനീര്‍ ചാട്ടം കാണാനെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണവും തീരെ കുറവല്ല. വനത്തിനുള്ളിലേക്ക് എത്താന്‍ ഒരു ഇട റോഡുണ്ട് . എന്നാല്‍ മഴക്കാലത്ത് ഈ വഴിയിലൂടെയുള്ള യാത്ര വളരെ പ്രയാസകരമാണ്.
ഈ തെളിനീര്‍ ചാട്ടത്തിലെ പുണ്യ ജലത്തിന് പാപങ്ങള്‍ കഴുകി കളയാനുള്ള ശക്തി ഉണ്ടെന്നും ഇതില്‍ സ്നാനം ചെയ്‌താല്‍ മോക്ഷ പ്രാപ്തി ഉണ്ടാകുമെന്നുമാണ് ഹൈന്ദവ വിശ്വാസം. അത് കൂടാതെ ത്വക്ക് ,പേശികളുമായി ബന്ധപ്പെട്ട രോഗത്തിന് ഈ ജലം ഒരു അത്ഭുത ഔഷധമാണെന്ന വിശ്വാസം വേറെയുമുണ്ട്.
250 പടവുകള്‍ ഇറങ്ങി വേണം താഴ്വരയുടെ താഴെ വെള്ളച്ചാട്ടത്തില്‍ എത്താന്‍. വഴുക്കലുള്ളതു കൊണ്ട് തന്നെ വളരെ ശ്രദ്ധയോടെ വേണം ഇവ ഓരോന്നും ഇറങ്ങാന്‍. ധൃതിയില്‍ ഇറങ്ങിയാല്‍ തെന്നി വിഴാന്‍ സാധ്യതയേറെയാണ്.



Click it and Unblock the Notifications