ഇന്ത്യയിലെ ഏറ്റവും വലിയ കടുവാ സങ്കേതമാണിത്. സഞ്ചാരികള്‍ക്ക് വളരെ സാഹസികമായ അനുഭവം പകര്‍ന്നു കൊടുക്കാന്‍ തക്ക പാകത്തിലുള്ളതാണ് 3568 ചതുരശ്ര കിലോമീറ്ററോളം പരന്നു വ്യാപിച്ചു കിടക്കുന്ന ശ്രീ ശൈലം വന്യജീവി സങ്കേതം. യാത്രയില്‍ ഒത്തിരി മൃഗങ്ങളെ കാണാന്‍ പറ്റിയില്ലെങ്കില്‍ പോലും വളരെ രസകരമായ അനുഭവം ഇവിടം ഉറപ്പു നല്‍കുന്നു. ചുറ്റും വ്യാപിച്ചു കിടക്കുന്ന ഇലപൊഴിയും വനങ്ങളില്‍ മുളകള്‍ ഉള്‍പ്പെടെയുള്ള മരങ്ങളുണ്ട്. കുണ്ടും കുഴിയുമായി ഒട്ടേറെ വളവും തിരിവും ഊടു വഴികളുമൊക്കെ ഈ യാത്രയുടെ സാഹസികത വര്‍ദ്ധിപ്പിക്കുന്നു.
കടുവ,പുള്ളിപുലി,കഴുതപ്പുലി,കാട്ടു പൂച്ചകള്‍,വെരുക്,തേന്‍ കരടി,മാന്‍,ഇനാം പേച്ചി,തൊപ്പി കുരങ്ങ് തുടങ്ങി ഒട്ടേറെ മൃഗങ്ങളെ ഈ വന്യജീവി സങ്കേതത്തില്‍ കാണാന്‍ സാധിക്കും.
ശ്രീ ശൈലം ഡാമിനു തൊട്ടടുത്തായാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ഡാമിലെ വെള്ളത്തില്‍ അലസമായി കിടക്കുന്ന ഒട്ടനേകം മുതലകളെ ഇവിടെ കാണുവാന്‍ സാധിക്കും.



Click it and Unblock the Notifications