തഞ്ചാവൂരില്‍ സ്ഥിതിചെയ്യുന്ന പ്രശസ്തമായ ക്ഷേത്രമാണ് പുന്നൈനല്ലൂര്‍ മാരിയമ്മന്‍ ക്ഷേത്രം. വെങ്കൊജി മഹാരാജ ഛത്രപതിയുടെ കാലത്താണത്രേ ഈ ക്ഷേത്രം പണിതത്. ഒരിക്കല്‍ രാജാവ് മാരിയമ്മനെ സ്വപ്‌നം കാണ്ടു. തന്റെ വിഗ്രഹം പുന്ന മരങ്ങള്‍ നിറഞ്ഞ കാട്ടില്‍ ഉണ്ടെന്ന് ദേവി അറിയിക്കുന്ന രീതിയിലായിരുന്നു രാജാവിന്റെ സ്വപ്‌നം.
തഞ്ചാവൂരില്‍ നിന്നും 3 കിലോമീറ്റര്‍ അകലെയുള്ള പുന്നമരങ്ങള്‍ നിറഞ്ഞ കാട്ടില്‍ നിന്നും വിഗ്രഹം കണ്ടെടുക്കുകയും പിന്നീട് രാജാവ് ക്ഷേത്രം പണിത് അത് പ്രതിഷ്ഠിയ്ക്കുകയുമായിരുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. പുന്നക്കാട്ടില്‍ നിന്നും കണ്ടെടുത്ത വിഗ്രഹമായതുകൊണ്ടാണ് ദേവിയെ പുന്നൈനല്ലൂര്‍ മാരിയമ്മന്‍ എന്ന് വിളിയ്ക്കുന്നത്.
പതിനെട്ടാം നൂറ്റാണ്ടില്‍ ഇവിടം ഭരിച്ചിരുന്ന തുലജ രാജയെന്ന രാജാവിന് രോഗം വന്നു കാഴ്ചശക്തി നഷ്ടപ്പെട്ടെന്നും മാരിയമ്മയോട് പ്രാര്‍ത്ഥിച്ചതില്‍പ്പിന്നെയാണ് കാഴ്ച തിരിച്ചുകിട്ടിയതെന്ന് മറ്റൊരു ഐതീഹ്യവും ക്ഷേത്രവുമായി ബന്ധപ്പെട്ട് പറഞ്ഞുകേള്‍ക്കാം.



Click it and Unblock the Notifications