ദേവയായ മനോന്‍മണിയുടെ പ്രതിഷ്ഠയാണ് ഇവിടുത്തെ എടുത്തുപറയേണ്ട പ്രത്യേകത. ഒപ്പം മുരുകന്‍, ഗണപതി എന്നീ പ്രതിഷ്ഠകളുമുണ്ട്. കൂടാതെ ക്ഷേത്രത്തിന് സമീപത്തായി, ദുര്‍ഗ, ശാരദാംബിക, നടരാജന്‍, ഭദ്രകാളി തുടങ്ങിയ പ്രതിഷ്ഠകളും കാണാം. ഈ ക്ഷേത്രം ഇപ്പോള്‍ ഏതാണ്ട് പകുതിയോളം മണലില്‍ ആണ്ടുകിടക്കുകയാണ്. പതിനാലാം നൂറ്റാണ്ടില്‍ ചോളന്മാരുടെ ഭരണകാലത്ത് ദ്രാവിഡ ശൈലിയില്‍ പണിത ക്ഷേത്രമാണിത്.
ക്ഷേത്രത്തിലെ പ്രധാന ശ്രീകോവിലിലെ പ്രതിഷ്ഠ ശിവലിംഗമാണ്. ലിംഗത്തിന്റെ പുറകിലായി ശിവന്റെ മുഖം കൊത്തിവച്ചിട്ടുണ്ട്. ശിവലിംഗത്തിനടുത്തായി പാര്‍വ്വതി, വിഷ്ണു, അലമേലുമങ്ക, രുദ്രാക്ഷമുള്ള ശിവലിംഗം, തുടങ്ങിയ പ്രതിഷ്ഠകളും കാണാം. പഞ്ചലിംഗ ദര്‍ശനസമയത്താണ് ഇവിടെ തിരക്കനുഭവപ്പെടാറുള്ളത്.



Click it and Unblock the Notifications