ദുര്‍ഗാദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രമാണിത്. തേസ്പൂരിന്‍റെ അതിര്‍ത്തിയിലുള്ള ഇവിടെ നിന്നാല്‍ ബ്രഹ്മപുത്ര നദിക്ക് കുറുകെയുള്ള വന്‍വലിപ്പമുള്ള കോലിയ ബൊമോര പാലം കാണാം. ബാമുനി കുന്നുകളുടെ അവശിഷ്ടങ്ങള്‍ക്കടുത്താണ് ഭൈരവി ക്ഷേത്രം.
ബാണാസുരയുടെ മകളായ ഉഷ ഇവിടെ ദുര്‍ഗാദേവിയോട് പ്രാര്‍ത്ഥിക്കാനായി സ്ഥിരമായി വരാറുണ്ടായിരുന്നുവെന്നാണ് വിശ്വാസം. ഇത് സൂചിപ്പിക്കുന്നത് വളരെ പഴക്കമുള്ളതാണ് ഈ ക്ഷേത്രം എന്നാണ്. മൃഗബലി ഇപ്പോഴും ഈ ക്ഷേത്രത്തില്‍ നടക്കുന്നുണ്ട്. ക്ഷേത്രത്തിലേക്കെത്താന്‍ ദീര്‍ഘമായ പടിക്കെട്ടുകള്‍ കയറി കുന്നിന്‍റെ നെറുകയിലെത്തണം. ഡിസ്ട്രിക്ട് ഡെപ്യൂട്ടി കമ്മീഷണറാണ് ക്ഷേത്രത്തിന്‍റെ മേല്‍നോട്ടം വഹിക്കുന്നത്.
ഭൈരവി ക്ഷേത്രത്തിലേക്കുള്ള യാത്ര അത്ര വിഷമമുള്ളതല്ല. വാഹനം ബുക്ക് ചെയ്തോ, ബസിലോ ഇവിടെയെത്താം. നഗരത്തിന്‍റെ തെക്ക് ഭാഗത്താണ് ഭൈരവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.



Click it and Unblock the Notifications