ശിവന് വേണ്ടി ആറാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ക്ഷേത്രമാണിത്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിന്‍ കീഴിലാണിത്. ആസാമിലെ അവശേഷിക്കുന്ന പുരാതന ശില്പ നിര്‍മ്മിതികളിലൊന്നായ ഇതിന് വളരെ പ്രാധാന്യമുണ്ട്. 1897 ലെ ഭൂചലനത്തില്‍ ക്ഷേത്രത്തിന്‍റെ ഏറിയ ഭാഗവും നശിച്ച് പോയിരുന്നു.
ഗുപ്ത കാലഘട്ടത്തിലേതുമായ സാമ്യമുള്ള ഏറെ കൊത്തുപണികള്‍ ഇവിടെ കാണാനാവും. ഗംഗാദേവി, യമുനാ ദേവി, എന്നിവരുടെ രൂപങ്ങള്‍ വാതില്‍ക്കല്‍ കാണാം. കയ്യില്‍ പച്ചിലകളുടെ ഹാരമേന്തിയ രൂപമാണ് ഇത്. ഒരു ശിലാഗുഹക്ക് മുന്നിലായുള്ള ശിലാപാളി ശിവലിംഗത്തെ താങ്ങിനിര്‍ത്തുന്നതാണ്. ദാ പ്രബാതിയ പോയകാലത്തെ നിര്‍മ്മാണവൈദഗ്ധ്യത്തെയാണ് സന്ദര്‍ശകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്.



Click it and Unblock the Notifications