ബ്രഹ്മപുത്ര നദിക്കരയിലാണ് രുദ്രപാദ. ഇവിടുത്തെ ക്ഷേത്ര പരിസരത്ത് ശിവന്റെ പാദമുദ്രകള്‍ പതിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസം. ശിവന്റെ 'രുദ്ര'രൂപമാണ് ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. രുദ്ര എന്നാല്‍ ശിവന്റെ രൗദ്രതയും, പാദ എന്നാല്‍ പാദമുദ്ര എന്നുമാണ് അര്‍ത്ഥമാക്കുന്നത്.
ഐതിഹ്യമനുസരിച്ച് ശിവന് തന്റെ തല്സ്വരൂപം ഇവിടെ വച്ച് അസുരരാജാവായ ബാണാസുരയെ കാണിച്ചുവെന്നാണ് വിശ്വാസം. പുരാവസ്തു തെളിവുകളനുസരിച്ച് 1730 കാലത്ത് ശിവ സിങ്ങാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. ശിവന്റെ പാദമുദ്ര പതിഞ്ഞത് ഒരു ശിലാഫലകത്തില്‍ ക്ഷേത്രത്തില്‍ സൂക്ഷിക്കുന്നു.
രുദ്രപാദ ക്ഷേത്രത്തിലെ പ്രധാന ആഘോഷം മഹാശിവരാത്രിയാണ്. ബ്രഹ്മപുത്ര നദിയുടെ കരയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്ര പരിസരത്തുനിന്നുള്ള കാഴ്ച വളരെ മനോഹരമാണ്.