തേസ്പൂരിലെ ജാമുഗുരിയിലാണ് നാഗ് ശങ്കര്‍ ക്ഷേത്രം. നാകഖയിലെ നാരശങ്കര്‍ രാജാവാണ് നാലാം നൂറ്റാണ്ടില്‍ ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. പതിനഞ്ചാം നൂറ്റാണ്ടില്‍ അഹോം രാജാവ് സു-സെന്‍-ഫ ഇവിടം പരിഷ്കരിച്ചു.
ക്ഷേത്രത്തോട് ചേര്‍ന്ന് തന്നെ ഒരു വലിയ ക്ഷേത്രവും ഇവിടെയുണ്ട്. ഈ കുളത്തില്‍ പല തരം ആമകളെ കാണാം. മത്സ്യങ്ങളും ധാരാളമായി ഈ കുളത്തിലുണ്ട്. ക്ഷേത്രത്തോട് ചേര്‍ന്നുള്ള സ്ഥലത്ത് മയില്‍, മാന്‍, പെരുമ്പാമ്പ് തുടങ്ങിയ ജീവികളുണ്ട്. നാഗ് ശങ്കര്‍ ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണം മയിലുകളാണ്.
തേസ്പൂര്‍ നഗരത്തില്‍ നിന്ന് 47 കിലോമീറ്റര്‍ അകലെയാണ് ജാമുഗുരി. സോന്തിപൂര്‍ ജില്ലയിലുള്ള യാത്രകള്‍ക്ക് തേസ്പൂര്‍ നഗരത്തില്‍ വാഹനങ്ങള്‍ ബുക്ക് ചെയ്യാം. ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജാമുഗുരിഹാത്തിലേക്ക് നാഷണല്‍ ഹൈവേ 52 ലൂടെ വേണം എത്തിച്ചേരാന്‍.



Click it and Unblock the Notifications