കോള്‍ പാര്‍ക്ക് ചിത്രലേഖ പാര്‍ക്ക് എന്ന പേരിലും അറിയപ്പെട്ടിരുന്നു. അടുത്ത കാലത്ത് ഇത് ചിത്രലേഖ പാര്‍ക്ക് എന്ന് പുനര്‍ നാമകരണം ചെയ്തിട്ടുണ്ട്. പുരാണ കഥാപാത്രമായ ഉഷ രാജകുമാരിയുടെ തോഴിയായ ചിത്രലേഖ എന്ന ചിത്രകാരിയുടെ പേരില്‍ നിന്നാണ് ഈ സ്ഥലപ്പേര് രൂപംകൊണ്ടത്.
പാര്ക്കിന് നടുവിലായി കുതിരയുടെ കുളമ്പ് രൂപത്തിലുള്ള ഒരു തടാകമുണ്ട്. പച്ചപ്പുനിറഞ്ഞ പരന്ന് കിടക്കുന്ന ഈ പ്രദേശവും തടാകവും മനോഹരമായ കാഴ്ചയാണ്.
ബ്രഹ്മപുത്രക്ക് കുറുകെ നിര്‍മ്മിക്കാനുള്ള പാലത്തിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയ പുരാതനമായ ബോമോരഗുരി ലിഖിതങ്ങളുടെ പേരില്‍ കോള്പാര്ക്ക് ഏറെ പ്രശസ്തമാണ്. ഇതിനൊപ്പം നിലവിലുള്ള പാലത്തിന്റെ വിവരങ്ങളും ഇവിടെ പൊതുവായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കൊത്തുപണി ചെയ്ത രണ്ട് ശിലാസ്തംഭങ്ങള്‍ ഭാമുനി കുന്നുകളില്‍ നിന്ന് ഇവിടെ കൊണ്ടുവന്ന് സ്ഥാപിച്ചിട്ടുണ്ട്.