തലശ്ശേരിയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് സമയം ചെലവഴിക്കാനുള്ള ഏറ്റവും ആകര്‍ഷകമായ ഒരു കേന്ദ്രമാണ് ടാഗോര്‍ പാര്‍ക്ക്. തലശ്ശേരിയില്‍ നിന്നും കുറച്ചുമാറി കേന്ദ്രഭരണപ്രദേശമായ മാഹിയിലാണ് ടാഗോര്‍ പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. ഏറെക്കാലം ഫ്രഞ്ച് അധീനതയിലായിരുന്ന മാഹിക്ക് സാംസ്‌കാരികമായും ചരിത്രപരവുമായുമുള്ള ഒട്ടേറെ കാഴ്ചകള്‍ തന്റെ സഞ്ചാരികളോട് പങ്കുവയ്ക്കാനുണ്ട്. തലശ്ശേരിയില്‍ നിന്നും ടാഗോര്‍ പാര്‍ക്കിലേക്ക് 15 കിലോമീറ്റര്‍ ദൂരമുണ്ട്. 1789 ല്‍ സ്ഥാപിച്ച മരിയണ്ണയുടെ ഒരു പ്രതിമയാണ് ടാഗോര്‍ പാര്‍ക്കിലെ പ്രധാനപ്പെട്ട ഒരു ആകര്‍ഷണം.
ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ സമയത്താണ് ഈ പ്രതിമ സ്ഥാപിക്കപ്പട്ടത്. ഇന്ത്യന്‍ സ്വാതന്ത്രസമരസേനാനികളോടുള്ള ആദരസൂചകമായി സ്മരണികയും ടാഗോര്‍ പാര്‍ക്കിനകത്ത് സ്ഥാപിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ഹൗസിനടുത്തായി സ്ഥിതിചെയ്യുന്ന ഈ പാര്‍ക്കിലേക്ക് എത്തിച്ചേരാന്‍ വളരെയെളുപ്പമാണ്.



Click it and Unblock the Notifications