തെക്കേ ഇന്ത്യയുടെ തനതു ആയോധനകലയായ കളരിപ്പയറ്റ് ആരാധകരുടെ ഒരു കൂട്ടായ്മയാണ് ഉദയ കളരി സംഘം. കേരളത്തിന്റെ ഏറ്റം പ്രധാനപ്പെട്ട കലാരൂപങ്ങളിലൊന്നുകൂടിയാണ് കളരിപ്പയറ്റ്. 2000 വര്‍ഷത്തിലധികം പഴക്കമുള്ള കളരിമുറകളുടെ പ്രായാഗിക കാഴ്ചകള്‍ കാണാനാദ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് നിശ്ചയമായും പോകാന്‍ പറ്റുന്ന ഒരിടമാണ് ഉദയ കളരി സംഘം.
മാഹിയില്‍ നിന്നും ഏതാനും കിലോമീറ്ററുകള്‍ മാറി ചോമ്പാല ബീച്ചിലാണ് ഉദയ കളരി സംഘം സ്ഥിതിചെയ്യുന്നത്. തലമുറകളായി ഉപയോഗിച്ചുവന്ന വാളും പരിചയും ഉറുമിയും മറ്റ് ആയുധങ്ങളും ഉദയ കളരി സംഘത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പുതുതലമുറയില്‍ കളരിയോട് താല്‍പര്യമുണ്ടാക്കിയെടുക്കുന്നതിലും അറിവ് പകരുന്നതിലും ഉദയ കളരി സംഘം നിസ്തുലമായ പങ്ക് വഹിക്കുന്നുണ്ട്.



Click it and Unblock the Notifications