Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» തെന്‍സാവല്‍

തെന്‍സാവല്‍ - ആധുനികതയില്‍ നിന്നകന്ന് ഒരിടം

6

മിസോറാമിലെ ഏറ്റവും മനോഹരമായ ഗ്രാമങ്ങളിലൊന്നാണ് തെന്‍സാവല്‍. ഒരു കാലത്ത് കൊടും വനമായിരുന്ന തെന്‍സാവല്‍ ഇന്ന് സെര്‍ഷിപ്പ് ജില്ലക്ക് കീഴിലാണ്. മിസോറാമിന്‍റെ തലസ്ഥാനമായ ഐസ്‍വാളില്‍‌ നിന്ന് 43 കിലോമീറ്റര്‍ അകലെയാണ് ഈ ഗ്രാമം.

1961 വരെ വന്യജീവികള്‍ നിറഞ്ഞ വനപ്രദേശമായിരുന്നു തെന്‍സാവല്‍. പിന്നീട് ഇവിടെ വനം വെട്ടിത്തെളിച്ച് കൃഷിയാരംഭിക്കുകയും തുടര്‍ന്ന് ജനങ്ങള്‍ അവിടെ താമസം തുടങ്ങുകയും ചെയ്തു. 1963 ല്‍ ബെന്‍ഗുവായ സെയ്‍ലോ ആണ് ഇവിടെ ഗ്രാമം സ്ഥാപിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇന്ന് തെന്‍സാവല്‍ അറിയപ്പെടുന്നത് മിസോ കൈത്തറി വ്യവസായത്തിന്‍റെ പേരിലാണ്.

തെന്‍സാവലിലെ കാഴ്ചകള്‍

തെന്‍സാവല്‍ ഒഴിവാക്കാനാവാത്ത ഒരു ടൂറിസ്റ്റ് കേന്ദ്രമല്ല. സാമ്പ്രദായികമായ രീതികളില്‍ നിന്ന് മാറിയ കാഴ്ചകള്‍ ആഗ്രഹിക്കുന്നവര്‍ക്കാണ് തെന്‍സാവല്‍ അനുയോജ്യം. സമ്പന്നമായ സസ്യ ജീവജാലങ്ങളുടെ കേന്ദ്രമാണ് ഇവിടം. അധികമില്ലെങ്കിലും അതിശയിപ്പിക്കുന്ന കാഴ്ചകളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. മിസോറാമിലെ ഏറ്റവും ഉയരം കൂടി വെള്ളച്ചാട്ടമായ വാന്‍റാവങ്ങ്, പലതരം മാനുകള്‍ വളരുന്ന തെന്‍സാവല്‍ ഡീര്‍ പാര്‍ക്ക്, ചാവങ്ങ്ചിഹി ഗുഹ എന്നിവ ഇവിടുത്തെ പ്രധാന കാഴ്ചകളാണ്. ഈ ഗുഹയുമായി ബന്ധപ്പെട്ട ഐതിഹ്യമനുസരിച്ച് ഒരു പാമ്പും, സ്ത്രീയും തമ്മിലുള്ള പ്രണയത്തിന് സാക്ഷ്യം വഹിച്ച ഇടമാണിത്. തുവാല്‍വംഗി ത്‍ലാന്‍ എന്നത് ഒരു സ്ത്രീ തന്‍റെ ഭര്‍ത്താവ് മരണമടഞ്ഞപ്പോള്‍ അതിനരികിലായി സ്വന്തം ശവദാഹം നടത്തിയ സ്ഥലമാണ്.

തെന്‍സാവല്‍ പ്രശസ്തമാക്കുന്നത്

തെന്‍സാവല്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം തെന്‍സാവല്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം തെന്‍സാവല്‍

  • റോഡ് മാര്‍ഗം
    മിസോറാമിലെ പ്രധാന പാതയാണ് നാഷണല്‍ ഹൈവേ 54. ഐസ്‍വാളില്‍ നിന്ന് ഈ റോഡ് വഴി തെന്‍സാവലിലെത്താം. ഐസ്‍വാളും തെന്‍സാവലും തമ്മില്‍ 43 കിലോമീറ്റര്‍ അകലമുണ്ട്. ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ ഇവിടെയെത്താം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    തെന്‍സാവലിന് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ 266 കിലോമീറ്റര്‍ അകലെ തെക്കന്‍ ആസാമിലുള്‍പ്പെട്ട സില്‍ചാറിലാണ്. ഈ ചെറിയ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നാരോഗേജ് വഴി അഗര്‍ത്തല, ലംഡിങ്ങ് എന്നിവിടങ്ങളുമായി ബന്ധപ്പെടാം. ഗുവാഹത്തിയില്‍ നിന്ന് വരുന്നവര്‍ ലംഡിങ്ങിലിറങ്ങി ഇവിടെ നിന്ന് മറ്റൊരു ട്രെയിനില്‍ കയറി സില്‍ചാറിലെത്തണം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ലെങ്ങ്പുയ് എയര്‍പോര്‍ട്ടാണ് തെന്‍സാവലിനടുത്തുള്ളത്. ഐസ്‍വാളില്‍ നിന്ന് ഇവിടേക്ക് ഒരു മണിക്കൂര്‍ നേരത്തെ യാത്രയുണ്ട്. കൊല്‍ക്കത്ത, ഗുവാഹത്തി, അഗര്‍ത്തല, ഇംഫാല്‍ എന്നിവിടങ്ങളിലേക്ക് ലെങ്ങ്പുയില്‍ നിന്ന് വിമാനം ലഭിക്കും. ഈ പ്രദേശത്തെ രണ്ടാമത്തെ വലിയ വിമാനത്താവളമാണ് ഇത്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed

Near by City