തിരുമണാഞ്ചേരിയ്‌ക്ക് സമീപമുള്ള ഒരു പ്രധാന ശിവ ക്ഷേത്രമാണ് ശ്രീ കല്യാണസുന്ദരര്‍ സ്വാമി ക്ഷേത്രം. ശ്രീപരമേശ്വരെ വിവാഹം കഴിക്കാന്‍ വേണ്ടി ശ്രീപാര്‍വതി പുനര്‍ജന്മം എടുത്ത സ്ഥലമാണിതെന്നാണ് ഐതീഹ്യം. 3.5 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന ക്ഷേത്രം വളരെ വിലപിടിപ്പുള്ളതാണ്. രാവിലെ 6 മുതല്‍ ഉച്ചയ്‌ക്ക് 12 മണിവരെയും വൈകിട്ട് 3 മണിമുതല്‍ രാത്രി 8 വരെയുമാണ് ക്ഷേത്രത്തിലെ ആരാധനാ സമയം. നല്ല ജീവിതപങ്കാളികളെ കിട്ടാനായി നിരവധി പേര്‍ പ്രാര്‍ത്ഥനയ്‌ക്കെത്തുന്ന മറ്റൊരു ക്ഷേത്രമാണിത്.
ഭഗവാന്‍ ശിവനെ നടരാജ രൂപത്തില്‍ ആരാധിക്കുന്ന മറ്റൊരു കോവിലും ഇവിടെയുണ്ട്. ദക്ഷിണാമൂര്‍ത്തി, ബ്രഹ്മദേവന്‍, ലിങ്കോത്ഭവന്‍, ദുര്‍ഗ്ഗ ദേവി എന്നിവയാണ് മറ്റ് ആരാധാനാ മൂര്‍ത്തികള്‍. വരദരാജ ഭഗവാനെയും ഇവിടെ ആരാധിക്കുന്നുണ്ട്. വരദരാജ ദേവന്റെ ഭാര്യമാരായ ഭൂദേവിയെയും ശ്രീദേവിയെയും അദ്ദേഹത്തിനൊപ്പം ആരാധിക്കുന്നുണ്ട്. കാര്‍ത്തിക ദീപം, നവരാത്രി, തിരുക്കല്യാണം, അരുദ്ര ദര്‍ശനം എന്നിവയാണ് ഇവിടുത്തെ പ്രധാന ഉത്സവങ്ങള്‍. ഉത്സവകാലമാണ് ക്ഷേത്രം സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം.



Click it and Unblock the Notifications