തിരുത്താണിയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ ക്ഷേത്രമാണ് ശ്രീ സുബ്രഹ്മണ്യന്‍ ക്ഷേത്രം. തിരുത്താണി മുരുകന്‍ ക്ഷേത്രവും ഒരു പ്രധാന ഹിന്ദു തീര്‍ത്ഥാടന കേന്ദ്രമാണ്. തമിഴ്നാട്ടിലെ ആറ് പ്രസിദ്ധ സുബ്രഹ്മണ്യകഷേത്രങ്ങളിലൊന്നാണിത്. ആറുപടിവീട് എന്നാണ് ഇത് അറിയപ്പെടുന്നത്. ഐതിഹ്യമനുസരിച്ച് മുരുകന്‍ വേട്ടയാടുന്ന വിഭാഗത്തില്‍ പെടുന്ന ഒരു തലവന്റെ മകളായ വള്ളിയെ വിവാഹം കഴിച്ചു. അതിനാല്‍ ഈ പ്രദേശം ഒരു തീര്‍ത്ഥാടന കേന്ദ്രമായി മാറി.
ശ്രീ സുബ്രഹ്മണ്യന്‍ ക്ഷേത്രം പല ഭരണാധികാരികളാല്‍ സംരക്ഷിക്കപ്പെട്ടു വന്നതാണ്. വിജയനഗരം, സെമീന്ദാര്‍മാര്‍ എന്നിവര്‍ അവയില്‍ പ്രമുഖമാണ്. നക്കീരരുടെ കൃതിയില്‍ ഈ സ്ഥലം തിരുമുരുഗതൃപ്പാദൈ എന്ന് വിശേഷിപ്പിക്കപ്പെടുന്നു. ഈ ക്ഷേത്രത്തിലെത്താന്‍ 365 പടികള്‍ കയറേണ്ടതുണ്ട്.
ഈ പടികള്‍ വര്‍ഷത്തിലെ 365 ദിനങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഇവിടെ ഒരു ഗണപതി ക്ഷേത്രവുമുണ്ട്. മുരുകന്റെ ഭാര്യയായ വള്ളിയുടെ പിതാവിനെതിരായ യുദ്ധത്തില്‍ പങ്കെടുക്കാനായി ഗണപതി ഇവിടെ വന്നുവെന്നാണ് വിശ്വാസം. റോഡ് മാര്‍ഗ്ഗം സുഗമമായി ഇവിടെ എത്തിച്ചേരാം. ഈ ക്ഷേത്രത്തില്‍ കൃത്യമായ പൂജകള്‍ നടന്ന് വരുന്നു.



Click it and Unblock the Notifications