തിരുവനന്തപുരം നഗരത്തില്‍ നിന്നും 10 കിലോമീറ്റര്‍ ദൂരത്താണ് ആക്കുളം ലേക്ക് സ്ഥിതിചെയ്യുന്നത്. മനോഹരമായ പ്രകൃതിക്കാഴ്ചകള്‍ക്കു പേരുകേട്ട ആക്കുളം ലേക്കും പരിസരപ്രദേശങ്ങളും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ്. തണുത്ത കാറ്റേറ്റുകൊണ്ട് ഒരു ബോട്ടിംഗാണ് ആക്കുളം ലേക്കിലേക്കെത്തുന്ന സഞ്ചാരികളുടെ ഹൈലൈറ്റ്. ആക്കുളം ലേക്കിന്റെ കരയിലായാണ് ആക്കുളം ടൂറിസ്റ്റ് വില്ലേജ് സ്ഥിതിചെയ്യുന്നത്. വേളി കായലിന്റെ ഭാഗമായാണ് ആക്കുളം ലേക്ക് കടലില്‍ ചേരുന്നത്. വാട്ടര്‍ സ്‌പോര്‍ട്‌സുകളും, നീന്തലും ആസ്വദിക്കാനുള്ള സൗകര്യങ്ങളുണ്ട് ആക്കുളം ലേക്കില്‍.



Click it and Unblock the Notifications