ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, തിരുവനന്തപുരം

ഹോം » സ്ഥലങ്ങൾ » തിരുവനന്തപുരം » ആകര്‍ഷണങ്ങള് » ശ്രീപത്മനാഭ സ്വാമി ക്ഷേത്രം

തിരുവനന്തപുരത്തിന്റെ ഏറ്റവും പ്രധാന കാഴ്ചയാണ് നഗരഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന ശ്രീപത്മനാഭ സ്വാമി ക്ഷേത്രം. മഹാവിഷ്ണു അനന്തശായി രൂപത്തില്‍ ആരാധിക്കപ്പെടുന്നു ഇവിടെ. തിരുവിതാംകൂര്‍ രാജവംശത്തിന്റെ അധീനതയിലായിരുന്നു ഈ ക്ഷേത്രം. ദ്രവീഡിയന്‍ ശൈലിയിലാണ് ക്ഷേത്രത്തിന്റെ നിര്‍മാണം. അനന്തശായിയായ മഹാവിഷ്ണുവില്‍ നിന്നാണ് ഈ നഗരത്തിന് തിരുവനന്തപുരം എന്ന പേര് ലഭിച്ചത് എന്ന് കരുതപ്പെടുന്നു. പ്രധാനവിഗ്രഹത്തിന് അരികിലായി ശ്രീദേവി, ഭൂദേവി വിഗ്രഹങ്ങളും കാണാം.

പന്ത്രണ്ടായിരത്തിലധികം സാളഗ്രാമങ്ങളും കടുശര്‍ക്കരയും ഉപയോഗിച്ചാണ് ഈ വിഗ്രഹം നിര്‍മിച്ചിരിക്കുന്നത്. സ്വര്‍ണാഭരണങ്ങളും, രത്‌നങ്ങളും, മറ്റ് ആടയാഭരണങ്ങളും അടങ്ങിയ ഈ വിഗ്രഹത്തിന് കോടിക്കണക്കിന് രൂപയുടെ മതിപ്പ് വരും. ആറുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മുറജപമാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങളിലൊന്ന്. തിരുവനന്തപുരത്തിലേക്കുള്ള യാത്ര പൂര്‍ത്തിയാകണമെങ്കില്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം കണ്ടിരിക്കണം എന്നതില്‍ സംശയമേതുമില്ല.

Please Wait while comments are loading...