തൃശ്ശൂരില്‍ നിന്നും 15 കിലോമീറ്റര്‍ ദൂരത്താണ് പ്രധാന ആകര്‍ഷണങ്ങളിലൊന്നായ പീച്ചി ഡാം സ്ഥിതിചെയ്യുന്നത്. ജലസേചനം, ശുദ്ധജലവിതരണം എന്നിവ മുന്‍നിര്‍ത്തിയാണ് പീച്ചി അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത്. പീച്ചിവാഴാനി വന്യജീവി സങ്കേതമെന്നും ഈ പ്രദേശം അറിയപ്പെടുന്നു. പീച്ചിക്കടുത്തുള്ള കണ്ണാറയിലാണ് കേരള ഫോറസ്റ്റ് ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആസ്ഥാനം. വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനായി കെ.എസ്.ഇ.ബി. യുടെ ജലവൈദ്യുതി പദ്ധതി ഇവിടെ കമ്മീഷന്‍ ചെയ്തിട്ടുണ്ട്. പ്രതിവര്‍ഷം 33 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദനം ഈ പദ്ധതിയ്‌ലൂടെ ലക്ഷ്യമിടുന്നു.
വേനല്‍ക്കാലത്ത് ജലസേചനത്തിനായി തുറന്നുവിടുന്ന ജലം ഉപയോഗിച്ചാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. ഉല്പാദനത്തിനുശേഷം വെള്ളം കനാലിലേക്കുതന്നെ വിടുകയാണ് പതിവ്. പ്രകൃതിഭംഗിക്ക് പേരുകേട്ട പീച്ചി ഡാമും വന്യജീവി സങ്കേതവും സഞ്ചാരികളുടെ ഇഷ്‌കേന്ദ്രങ്ങളാണ്.



Click it and Unblock the Notifications