പ്രകൃതിസ്നേഹികളുടെ പ്രിയകേന്ദ്രങ്ങളിലൊന്നാണ് തൃശ്ശൂരിന് 23 കിലോമീറ്റര്‍ ദൂരത്തുള്ള പീച്ചി വന്യജീവി സങ്കേതം. പീച്ചി - വാഴാനി വന്യജീവി സങ്കേതം എന്നാണ് ഇത് പരക്കെ അറിയപ്പെടുന്നത്. പാലപ്പിള്ളി, നെല്ലിയാമ്പതി കാടുകളുടെ ഭാഗമാണ് പീച്ചി - വാഴാനി വന്യജീവി സങ്കേതം. പത്തൊമ്പതാം നൂറ്റാണ്ടുവരെ സ്വകാര്യവ്യക്തികളുടെ കൈവശമായിരുന്നു ഈ പ്രദേശം.
1958 ലാണ് ഇവിടെ വന്യജീവിസങ്കേതമായി മാറുന്നത്. വിവിധതരം പക്ഷിമൃഗാദികളെയും, വൃക്ഷലതാദികളെയും ഇവിടെ കാണാന്‍ സാധിക്കും. 50ല്‍ പരം ഓര്‍ക്കിഡുകള്‍, എണ്ണമറ്റ ഔഷധ ചെടികള്‍, തേക്ക്, ഈട്ടി തുടങ്ങിയവ ഇവിടെ കാണാന്‍ സാധിക്കും. മ്ലാവ്, പുലി, കടുവ, കാട്ടുപൂച്ച, ആന, മലമ്പോത്ത്, വിവിധ തരം പാമ്പുകള്‍, ഓന്തുകള്‍ എന്നിവയും ഇവിടെ കാണാം. ടൂറിസ്റ്റുകള്ക്ക്് റസ്റ്റ്ഹൗസിലും പീച്ചി ഇന്‍ഫര്‍മേഷന്‍ സെന്ററിലും താമസസൗകര്യം ലഭിക്കും. തൃശ്ശൂരില്‍ നിന്നും ബ്സ് മാര്‍ഗം പീച്ചി വന്യജീവി സങ്കേതത്തില്‍ എത്തിച്ചേരാന്‍ സാധിക്കും.