തൃശ്ശൂര്‍ നഗരത്തിന്റെ ശില്‍പി എന്നറിയപ്പെടുന്ന അപ്പന്‍ തമ്പുരാന്റെ കൊട്ടാരമായിരുന്നു ശക്തന്‍ തമ്പുരാന്‍ കൊട്ടാരം. വടക്കേക്കര കൊട്ടാരം എന്ന പേരിലും ഇത് അറിയപ്പെടുന്നു. തൃശ്ശൂര്‍ ജില്ലയിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നാണ് വടക്കേക്കര കൊട്ടാരം. കൊച്ചി രാജ്യത്തെ രാജാവായിരുന്ന ശ്രീ രാമവര്‍മ്മ തമ്പുരാന്‍ പുനര്‍നിര്‍മിച്ചു.
1795 ലായിരുന്നു ഇത്. കേരള - ഡച്ച് വാസ്തുവിദ്യാ ശൈലിയുടെ ഉത്തമ കാഴ്ചയാണ് വടക്കേക്കര കൊട്ടാരം കാണിച്ചുതരുന്നത്. കൊച്ചി രാജ്യത്തെ ശക്തന്‍ തമ്പുരാനും ഈ കൊട്ടാരം പുനരുദ്ധരിച്ചതായി ചരിത്രം പറയുന്നു. കൊട്ടാരത്തിനോട് അനുബന്ധിച്ച് ഒരു ഉദ്യാനവും സര്‍പ്പകാവും കാണാം. വടക്കേച്ചിറ എന്നറിയപ്പെടുന്നു വലിയൊരു കുളവും കൊട്ടാരപരിസരത്തായി കാണാം. ഇപ്പോള്‍ പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലാണ് വടക്കേച്ചിറ കൊട്ടാരം. ഇവിടെ സന്ദര്‍ശകരെ അനുവദിക്കാറുണ്ട്.



Click it and Unblock the Notifications